ആപ്പ്ജില്ല

15 വര്‍ഷമായി ഒളിവില്‍, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഗുഢാലോചന! ആരാണ് പിടിയിലായ രാജൻ ചിറ്റിലപ്പിള്ളി?

തൃശൂരിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രാജൻ ചിറ്റിലപ്പിള്ളിയെ റിമാൻഡ് ചെയ്തു. മഞ്ചേരി യുഎപിഎ സ്പെഷ്യല്‍ കോടതി 2021 ജനുവരി എട്ടുവരെയാണ് ഇയാളെ റിമാൻഡ് ചെയ്തത്.

Lipi 10 Dec 2020, 8:29 pm
മലപ്പുറം: കഴിഞ്ഞ ദിവസം തൃശൂര്‍ ഐലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അറസ്റ്റിലായ മാവോയിസ്റ്റ് (സിപിഐ) നേതാവ് രാജന്‍ ചിറ്റിലപ്പിള്ളിയെ മഞ്ചേരി യുഎപിഎ സ്പെഷ്യല്‍ കോടതി 2021 ജനുവരി എട്ടുവരെ റിമാൻഡ് ചെയ്തു. മലപ്പുറം എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 19-ാം പ്രതിയായ രാജനെ മലപ്പുറം എടിഎസ് ഇന്‍സ്പെക്ടര്‍ ബിജു ജോണ്‍ ലൂക്കോസ് അറസ്റ്റ് ചെയ്തത്.
Samayam Malayalam Who is Rajan Chittilappilly
രാജന്‍ ചിറ്റിലപ്പിള്ളി


Also Read: ആറ് കമുകുകള്‍ക്കിടയില്‍ ദുരിത ജീവിതം; ഇനി കല്യാണി 'കാരുണ്യഭവന'ത്തിൽ, സ്വപ്നം പൂവണിഞ്ഞതിങ്ങനെ

സിപിഐഎംഎല്‍ (നക്സല്‍ബാരി) സംസ്ഥാന സെക്രട്ടറിയായിരുന്ന രാജന്‍ ചിറ്റിലപ്പിള്ളി 2014 ലെ ലയനത്തോടെ സിപിഐ (മാവോയിസ്റ്റ്) സോണല്‍ കമ്മിറ്റി അംഗമായാണ് പ്രവര്‍ത്തിക്കുന്നത്. 15 ലേറെ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. അജിത- കുപ്പു ദേവരാജ് കൊലപാതകത്തെ തുടര്‍ന്ന് കരുളായിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് വനത്തില്‍ നടന്ന സമ്മേളനത്തില്‍ രാജന്‍ ചിറ്റിലപ്പിള്ളി സംസാരിക്കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Also Read: പ്രചാരണ ഗാനം ഏറ്റെടുത്ത് മുന്നണികൾ, യൂട്യൂബിലും ഹിറ്റ്; ആവേശത്തോടെ അണിയറ പ്രവർത്തകർ

വാഹനാപകടത്തില്‍ പരിക്കേറ്റ രാജനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വിവരം ലഭിച്ച എടിഎസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത് ഉത്തരവിട്ട പ്രതി ഇപ്പോള്‍ തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു ദിവസം ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ എടിഎസ് സംഘത്തിനു കോടതി അനുവാദം നല്‍കി. ചികിത്സയ്ക്ക് ശേഷം രാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.

Also Read: തദ്ദേശ ഭരണം കയ്യാളാന്‍ മാധ്യമ പ്രവര്‍ത്തകരും, വട്ടംകുളം പഞ്ചായത്തില്‍ മത്സരത്തിന് 3 മാധ്യമപ്രവര്‍ത്തകര്‍

2016 സെപ്റ്റംബര്‍ അവസാന വാരത്തിൽ നിലമ്പൂര്‍ മുണ്ടക്കടവ് കോളനിക്കടുത്തുള്ള വനത്തിലാണ് കേസിനാസ്പദമായ സംഭവം. നിരോധിത തീവ്രവാദ സംഘടനയായ സിപിഐ മാവോയിസ്റ്റിൻ്റെ ഫോര്‍മേഷന്‍ ദിനത്തോടനുബന്ധിച്ച് വനത്തില്‍ ഭവാനി, ശിരുവാണി, നാടുകാണി ദളങ്ങളില്‍പെട്ട 24 പ്രതികള്‍ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് ലൈസന്‍സില്ലാതെ ആയുധ പരിശീലനം, പരേഡ്, പതാക ഉയര്‍ത്തല്‍, ക്ലാസുകള്‍ എന്നിവ നടത്തിയെന്നാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആയുധങ്ങള്‍ ശേഖരിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നും ഇവര്‍ക്കെതിരെ കേസുണ്ട്. യോഗത്തില്‍ മാവോയിസ്റ്റ് നേതാക്കളായ തമിഴ്നാട് സംസ്ഥാന കമ്മറ്റിയംഗം അജിത, കേന്ദ്ര കമ്മറ്റിയംഗം കുപ്പു ദേവരാജ്, വിക്രം ഗൗഡ, സോമന്‍, ശര്‍മിള, മുരുകേഷ്, വേല്‍മുരുകന്‍, സന്തോഷ്, രമ, ചന്ദ്രു, അരവിന്ദ്, ബി ജി കൃഷ്ണമൂര്‍ത്തി എന്നിവരും പങ്കെടുത്തിരുന്നു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്