ആപ്പ്ജില്ല

കുടുംബം പോറ്റാൻ കേരളത്തിലെത്തി; ഒടുവിൽ വിധി ഇടിമിന്നലിൻ്റെ രൂപത്തിൽ! 20 കാരനായ കുടിയേറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഇടിമിന്നലേറ്റ് കുടിയേറ്റ തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോകുൽ ആണ് മരിച്ചത്. 20 വയസായിരുന്നു. താഴെക്കോട് കാപ്പുമുഖത്തെ മാട്ടുംകുഴിയിലാണ് ഗോകുൽ താമസിച്ചിരുന്നത്.

Lipi 9 Oct 2020, 11:43 pm
മലപ്പുറം: ചെറുപ്രായത്തിൽ കുടുംബം പോറ്റാനാണ് അസമിൽ നിന്ന് ഗോകുൽ എന്ന തൊഴിലാളി അവരുടെ ഗൾഫായ കേരളത്തിൽ എത്തിയത്. മാതാപിതാക്കളെ സംരക്ഷിക്കണം, കുടുംബം പോറ്റണം അങ്ങനെ ആഗ്രഹങ്ങൾ പേറി ഈ 20 കാരൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി. തെക്കൻ കേരളത്തിലെവിടെയോ ആയിരുന്ന ഗോകുൽ മലപ്പുറം ജില്ലയിലെ താഴെക്കോട് കാപ്പുമുഖത്തെ മാട്ടുംകുഴിയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഇവിടെ ഒരു ഹോളോ ബ്രിക്സ് നിർമ്മാണ കമ്പനിയിലായിരുന്നു ജോലി. എന്നാൽ വിധി അവനെ ജീവിക്കാൻ അനുവദിച്ചില്ല.
Samayam Malayalam Malappuram Migrant Worker Death
മരിച്ച ഗോകുൽ (20)


Also Read: കൂണ്‍ കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് മലപ്പുറത്തെ കുഞ്ഞു സഹോദരങ്ങള്‍, പരീക്ഷണം ഇനി കാര്യമാകും...

ഇന്ന് രാത്രി എട്ടുമണിയോടെയാണ് വിധി ഇടിമിന്നലിൻ്റെ രൂപത്തിലെത്തി ഗോകുലിൻ്റെ ജീവൻ തട്ടിയെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരിന്തൽമണ്ണ പോലീസ് നിയമ നടപടികൾ പൂർത്തിയാക്കും. മൃതദേഹം എംബാം ചെയ്ത് ശനിയാഴ്ച്ച വിമാനമാർഗം നാട്ടിലേക്കയക്കും. നഗരസഭാ ചെയർമാൻ അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ഉൾപ്പെടെ എളുപ്പത്തിലാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.

Also Read: മലപ്പുറത്ത് കൊവിഡ് ബാധിച്ച വൃക്ക രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നു; ഡയാലിസിസ് കേന്ദ്രങ്ങളില്‍ അമിത ഫീസ്, താക്കീതുമായി കലക്ടര്‍ രംഗത്ത്

കുടിയേറ്റ തൊഴിലാളിയായിരുന്നെങ്കിലും നാട്ടുകാർക്ക് ഗോകുൽ ഒരു കുഞ്ഞനിയനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഈ ഇടപെടൽ തന്നെയാണ് സമൂഹത്തിൻ്റെ പിന്തുണയും ഗോകുലിൻ്റെ മൃതദേഹ പോസ്റ്റുമോർട്ടത്തിനും മറ്റും കാണാനായത്.


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്