ആപ്പ്ജില്ല

മലപ്പുറത്ത് കടലില്‍ കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം കണ്ടെത്തി, സംഭവം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ!

മലപ്പുറത്ത് കടലില്‍ കാണാതായ ഏഴാംക്ലാസുകാരൻ്റെ മൃതദേഹം കണ്ടെത്തി. കൂട്ടുകാരോടോപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചയാണ് തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്.

Lipi 9 Jun 2020, 5:42 pm
മലപ്പുറം: കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഒട്ടുമ്മല്‍ ബീച്ചിലെ പിത്തപ്പെരി അസൈനാറിൻ്റെ മകന്‍ അബ്ദുല്‍ മുസാരി (14) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെ പുത്തന്‍ കടപ്പുറം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Samayam Malayalam അബ്ദുല്‍ മുസാരി


Also Read: ഏങ്ങണ്ടിയൂര്‍ സ്വദേശിയുടെ മരണം: കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരണമായില്ല, ആരോഗ്യ വിഭാഗം അറിയിച്ചത് സ്രവ പരിശോധന നടത്താതെയെന്ന് ആക്ഷേപം

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കുട്ടിയെ കാണാതായത്. നാലുപേർ നീന്തി രക്ഷപ്പെട്ടു. മുസാരി കടലില്‍ തായുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ കൂട്ടുകാരിലൊരാള്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്.

Also Read: കണ്‍മണിയെക്കാണാന്‍ നിതിന്‍ വരില്ല....ആതിരയോട് അതെങ്ങനെ പറയും

മത്സ്യതൊഴിലാളികളും, സന്നദ്ധ പ്രവര്‍ത്തകരും പോലീസും, തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നിഷ്ഫലമാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മത്സ്യതൊഴിലാളികളും മറ്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Also Read: യതീഷ് ചന്ദ്ര ഇടപെട്ടു... സമീറയുടെ പരാതിക്ക് അറുതിയായി, മക്കളുടെ ഓൺലൈൻപഠനത്തിന് 'പിടിച്ചെടുത്ത' മൊബൈല്‍ ഫോണ്‍ തന്നെ ലഭിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. പുത്തന്‍കടപ്പുറം ജി എം എല്‍പി സ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അബ്ദുല്‍ മുസാരി. മാതാവ്: ഹൈറുന്നിസ സഹോരങ്ങള്‍: റസ്‌നാബാനു, സിബ്‌നാബാനു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്