ആപ്പ്ജില്ല

കെ എം ഷാജിക്കെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം? രൂക്ഷ വിമർശനവുമായി ഒരു വിഭാഗം, പ്രവർത്തക സമിതിയിൽ നടന്നത്

മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനം. മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് മുൻ എംഎൽഎ കൂടിയായ ഷാജിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.

guest Yaseen-bin-yoosufali | Lipi 15 Sept 2022, 9:56 am

ഹൈലൈറ്റ്:

  • കെ എം ഷാജിക്ക് രൂക്ഷ വിമർശനം.
  • മുസ്ലീം ലീഗ് പ്രവർത്തക സമിതിയിലാണ് വിമർശനം ഉയർന്നത്.
  • ഷാജിക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം (Malappuram): മലപ്പുറത്ത് ചേർന്ന മുസ്ലീം ലീഗ് (Muslim League) സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ മുൻ എംഎൽഎ കെ എം ഷാജിക്ക് (K M Shaji) രൂക്ഷ വിമർശനം. ലീഗിനേയും നേതാക്കളേയും അപമാനിക്കുകയും തെറ്റിദ്ധാരണ ഉണ്ടാക്കുംവിധം കെ എം ഷാജി പതിവായി പ്രസംഗിക്കുന്നു എന്നുമാണ് പ്രധാന വിമർശനം. ഷാജിക്കെതിരെ നടപടി വേണമെന്ന് ഇന്ന് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
മദ്യപിച്ച് വീട്ടിലെത്തി, വിറക് കമ്പുകൊണ്ട് തലയ്ക്കടിച്ചു, ഭർത്താവിന്റെ മർദ്ദനത്തിൽ ഭാര്യക്ക് ദാരുണാന്ത്യം
പാർട്ടി വേദികളിൽ അല്ലാതെ പൊതുവേദികളിൽ കെ എം ഷാജി പതിവായി പാർട്ടിയെയും നേതാക്കളെയും നിരന്തരമായി വിമർശിക്കുന്നു എന്നാണ് പ്രവർത്തക സമിതി യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. സൗദിയിലെ ജിദ്ദയിലും അത്തരത്തിൽ പ്രസംഗം നടത്തി. തെറ്റിദ്ധാരണയുണ്ടാക്കുംവിധം പൊതുവേദികളിൽ പ്രസംഗിക്കുകയും അവ സമൂഹ മാധ്യമങ്ങളിലൂടെ ഷാജി ബോധപൂർവം പ്രചരിപ്പിക്കുന്നുവെന്നും മുതിർന്ന നേതാക്കൾ യോഗത്തിൽ പറഞ്ഞു. എം എ യൂസഫലി അടക്കമുള്ള വ്യവസായ പ്രമുഖരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപം ഉയർന്നു. ലീഗ് ഭരണപക്ഷത്തെ വേണ്ടവിധം ആക്രമിക്കുന്നില്ലെന്ന ധ്വനി ഉണ്ടാകുംവിധം കെ എം ഷാജി പ്രസംഗിച്ചുവെന്നും വിമർശനമുണ്ട്.

അഴുകിയ നിലയിൽ മൃതദേഹം, നീല നിറത്തിലുള്ള ടീ ഷർട്ടും ലുങ്കിയും, 4 ദിവസമെങ്കിലും പഴക്കം കാണുമെന്ന് പോലീസ്, കണ്ടെത്തിയത് കരിമ്പുഴ പാലത്തിനു സമീപം
ഇന്നത്തെ യോഗത്തിലും കഴിഞ്ഞ ദിവസം ചെന്നൈയിൽ ചേർന്ന ലീഗ് ദേശീയ സമിതി യോഗത്തിലും ഷാജി പങ്കെടുത്തില്ല. കെ എം ഷാജി വിദേശത്താണെന്നാണ് പി എം എ സലാം നൽകിയ വിശദീകരണം. അതേസമയം കെ എം ഷാജിക്കെതിരെ വിമർശനം ഉയർന്നില്ലെന്നും മാധ്യമങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് മുനവവറലി ശിഹാബ് തങ്ങൾ പറഞ്ഞു. കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിൽ കെ എച്ച് ഹംസ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെ ഹംസയെ പാർട്ടിയുടെ എല്ലാ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.


മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്