ആപ്പ്ജില്ല

മലപ്പുറത്ത് തീപാറും പോരാട്ടം; അടിമുടി മാറ്റവുമായി ലീഗ്, വിദ്യാർഥികളും മത്സരരംഗത്ത്, പാണക്കാടെത്തി ആശിർവാദം തേടി പെൺപട!

മുസ്ലീം ലീഗിൻ്റെ വനിതാ വിദ്യാർഥി സ്ഥാനാർഥികൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടുകണ്ട് ആശിർവാദം തേടി.

Lipi 24 Nov 2020, 3:41 pm
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം ഇത്തവണ വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു. മുന്നണികളുടെ തന്ത്രപരമായ നീക്കങ്ങൾ വോട്ടർമാരെ വരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. വിദ്യാർഥികളും യുവാക്കളും യുവതികളും ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ വിദ്യാർഥികൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകിയിരിക്കുകയാണ് മുസ്ലീം ലീഗ്. എംഎസ്എഫ്, ഹരിത തുടങ്ങിയ ലീഗിൻ്റെ സംഘടനകളിലെ പ്രവർത്തകരാണ് മത്സരരംഗത്തുള്ളത്.
Samayam Malayalam Malappuram Muslim League Young Candidates
സ്ഥാനാർഥികളും പാണക്കാട് ഹൈദരലി തങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു


Also Read: ഹാക്കർമാർ ചുറ്റുമുണ്ട്..! പണം തട്ടുന്നത് ഓണ്‍ലൈന്‍ പേയ്‌മെൻ്റ് സംവിധാനങ്ങളിലൂടെ; മലപ്പുറത്തുകാരന് നഷ്ടമായത് ഒരു ലക്ഷം രൂപ!! 'മിസ്റ്റേറിയസ് ഹാക്കേഴ്‌സ്' പിടിയിൽ

മുസ്ലീം ലീഗിൻ്റെ വനിതാ വിദ്യാർഥി സംഘടനയായ ഹരിതയിലെ സ്ഥാനാർഥികൾ പാണക്കാട്ടെത്തി ആശിർവാദം തേടി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി വിദ്യാർഥികളായ സ്ഥാനാർഥികൾ കൂടിക്കാഴ്ച നടത്തി. സ്ഥാനാർഥികളെ സ്വീകരിക്കാൻ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് എത്തിയിരുന്നു. പാണക്കാട് കുടുംബാംഗവും മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റുമായ പാണക്കാട് സാദിഖലി തങ്ങൾ, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരും സ്ഥാനാർഥികളെ സ്വീകരിച്ചു. ജില്ലയിലെ മറ്റ് സ്ഥാനാർഥികളും പാണക്കാട് എത്തിയിരുന്നു. യുവത്വത്തിനു കൂടുതൽ പരിഗണന നൽകുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുസ്ലീം ലീഗും യുഡിഎഫും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്