ആപ്പ്ജില്ല

യുവത്വം ഗോദയിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ തീപാറും..!

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കളും യുവതികളും മത്സരരംഗത്തേറെയും.

Lipi 17 Nov 2020, 4:30 pm
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ് നാട്. കൊവിഡ് വ്യാപനത്തിനിടയിലെ പരിമിതിക്കുള്ളിൽ നിന്ന് വോട്ടർമാരെ പരമാവധി നേരിൽ കണ്ടുതന്നെ വോട്ടർഭ്യർഥിക്കുകയാണ് സ്ഥാനാർഥികൾ. കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് എന്നതുമാത്രമല്ല, ഇത്തവണത്തെ തെരഞ്ഞെടുപ്പിന് പ്രത്യേകത മറ്റൊന്നുകൂടിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പു ഗോദയിലെ യുവാക്കളുടെയും യുവതികളുടെയും സാന്നിധ്യം ഈ തെരഞ്ഞെടുപ്പിൻ്റെ മാറ്റുകൂട്ടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇവരുടെ പ്രചാരണ പോസ്റ്ററുകളും വീഡിയോകളുമാണ് നിറയുന്നത്.
Samayam Malayalam Kerala Local Body Election 2020
മലപ്പുറത്തെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളായ അഡ്വ. രഹ്ന സബീന ടി പി, അഡ്വ. നജ്മ തബ്ഷീറക്ക്


Also Read: സ്വപ്‌നയാത്രയ്‌ക്കൊരുങ്ങി ഈ ചോലനായ്ക്ക യുവാവ്; പിഎച്ച്ഡിയോടൊപ്പം ഐഎഎസ് പഠനവും

മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് ഗോദയിലും ഇത്തവണ യുവാക്കളും യുവതികളും തന്നെയാണ് മുന്നിൽ. ആൺ, പെൺ വ്യത്യാസമില്ലാതെ 20 വയസു മുതലുള്ള സ്ഥാനാർഥികളെയാണ് മുന്നണികൾ കളത്തിലിറക്കിയിരിക്കുന്നത്. ചെറുപ്പക്കാരുടെ സാന്നിധ്യം വോട്ടായി മാറുമെന്നു കണക്കുകൂട്ടിയാണ് ഓരോ മുന്നണികളുടെയും നീക്കം. വിദ്യാർഥി, യുവജന സംഘടനകളിൽ പ്രവർത്തിച്ചു മികവ് തെളിയിച്ച ചെറുപ്പക്കാർക്കാണ് മുന്നണികൾ ഇത്തവണ കൂടുതൽ പരിഗണന നൽകിയിരിക്കുന്നത്.

Also Read: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിൽ സംവരണ തുടർച്ച പാടില്ലെന്ന് ഹൈക്കോടതി

ജില്ലയുടെ പല മേഖലകളിലും ഒപ്പത്തിനൊപ്പം തന്നെയാണ് മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം. ഒരു മുന്നണി യുവത്വത്തിന് സീറ്റ് നൽകിയെങ്കിൽ ഇതിനു ബദലായി അടുത്ത മുന്നണിയും ഇതേ പാത തന്നെ പിന്തുടരാൻ തയാറാകുകയാണ്. കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾ വരെ പലയിടങ്ങളിലും മത്സരരംഗത്തുണ്ട്. നാമനിർദേശ പത്രിക വേഗത്തിൽ സമർപ്പിച്ച് വോട്ടർമാരെ നേരിട്ടുകാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ആര് വാഴും ആര് വീഴും എന്നറിയാൻ ഡിസംബർ 16 വരെ കാത്തിരിക്കണം.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്