ആപ്പ്ജില്ല

സിദ്ദീഖ് കാപ്പൻ്റെ അറസ്റ്റ്: വിഷയം ഗൗരവം, പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് രാഹുൽ ഗാന്ധി

സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. സംഭവം കോൺഗ്രസ് ഗൗരവമായി കാണുന്നു. പ്രിയങ്ക ഗാന്ധിയും യുപിസിസിയും ഇടപെടുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

Lipi 20 Oct 2020, 1:09 am
മലപ്പുറം: മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത സംഭവം കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്ന് രാഹുൽ ഗാന്ധി എംപി. വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും
Samayam Malayalam Rahul Gandhi on Siddique Kappan Arrest
നിവേദനം നൽകുന്നു

യുപിസിസിയും ഇടപെടുമെന്നു രാഹുൽ ഗാന്ധി അറിയിച്ചു. സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിവേദനം നൽകി.

Also Read: പഴയ തുലാന്‍ കല്ലുകള്‍ ഇപ്പോള്‍ വീട്ടുമുറ്റത്ത് അലങ്കാരം, ചിലര്‍ക്ക് അത്ഭുതമായിരിക്കും... എബ്രഹാമിന്‍റെ വീട്ടിലെ തുലാന്‍ കല്ലുകളെ കുറിച്ച് അറിയാം

മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി, മഹിളാ കോൺഗ്രസ് നേതാവ് ഫാത്തിമ റോഷന എന്നിവരാണ് നിവേദനം നൽകിയത്. തുടർന്നാണ് സംഭവം ഗൗരവമായി കാണുന്നുവെന്നും യുപിസിസിയും പ്രിയങ്ക ഗാന്ധിയും ഇടപെടുമെന്നും രാഹുൽ ഗാന്ധി അറിയിച്ചത്. കഴിഞ്ഞ ദിവസം എം എം ഹസൻ, നൗഷാദ് അലി ഉൾപ്പെടെയുള്ള നേതാക്കൾ സിദ്ദീഖ് കാപ്പൻ്റെ വീട് സന്ദർശിച്ചിരുന്നു.



Also Read: അഞ്ചു വര്‍ഷമായി ശമ്പളമില്ല; പ്രതീകാത്മക ആത്മഹത്യാസമരവുമായി എയ്ഡഡ് സ്‌കൂള്‍ അധ്യാപകർ


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്