ആപ്പ്ജില്ല

മലപ്പുറത്തെ ചക്കംതൊടിക മൈതാനത്ത് ആശുപത്രി നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം

മലപ്പുറം അരീക്കോട് ചക്കംതൊടിക മൈതാനം ഒഴിവാക്കി ആശുപത്രി നിർമ്മിക്കുന്നതിനെതിരെ പ്രദേശവാസികളുടെയും ഫുട്ബോൾ താരങ്ങളുടെയും പ്രതിഷേധം. ആശുപത്രി നിർമ്മിക്കുന്നതിനു മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് പ്രദേശവാസികൾ.

Lipi 20 Jul 2020, 3:56 pm
മലപ്പുറം: ഫുട്ബോളിൻ്റെ മക്ക എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ പ്രധാന ഫുട്ബോൾ കേന്ദ്രമായ അരീക്കോട് ചക്കംതൊടിക ഫുട്ബോൾ മൈതാനത്ത് ആശുപത്രി നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ചക്കംതൊടിക ഫുട്ബോൾ മൈതാനത്ത് കുട്ടികളുടെ സർക്കാർ ആശുപത്രി നിർമ്മിക്കുന്നതിനെതിരെയാണ് പ്രതിഷേധവുമായി പ്രദേശവാസികളും ഫുട്ബോൾ താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam ചക്കംതൊടിക മൈതാനം


Also Read: മത്സ്യം എത്തിച്ച ആൾക്ക് കൊവിഡ്; കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു

കേരള ഫുട്ബോളിനും ഇന്ത്യൻ ഫുട്ബോളിനും നിരവധി സംഭാവനകൾ സമ്മാനിച്ച അരീക്കോട് ചക്കംതൊടിക മൈതാനമാണ് കുട്ടികളുടെ സർക്കാർ ആശുപത്രിക്ക് വേണ്ടി ഏറ്റെടുത്തത്.
നിരവധി കായിക താരങ്ങളാണ് ഈ ഗ്രൗണ്ടിൽ നിന്നും വളർന്നത്. ഇന്ത്യൻ താരവും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ എം പി സക്കീറിൻ്റെ ഹോം ഗ്രൗണ്ടാണ് ചക്കംതൊടിക മൈതാനം. ഈ മൈതാനം നഷ്ടമാകുന്നതോടെ പ്രദേശത്തെ കായിക താരങ്ങൾക്ക് വളരാനും ഫുട്ബോൾ കളിക്കാനും ഒരു ഇടമില്ലാത്ത അവസ്ഥയാകും.



Also Read: രണ്ട് അപകടങ്ങൾ; കുതിരപ്പുഴയിൽ വീണ് യുവാവ് മരിച്ചു: അകമ്പാടത്ത് കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് സമീപത്തുള്ള ഗ്രാമപഞ്ചായത്തിൻ്റെ മൈതാനവും പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ അരീക്കോട് ടൗണിലും പ്രദേശത്തുള്ളവർക്കും രാവിലെ വ്യായാമത്തിനും ഫുട്ബോൾ കളിക്കാനും രണ്ട് കിലോമീറ്റർ അകലെയുള്ള പെരുമ്പറമ്പ് തിരട്ടമ്മൽ മൈതാനത്തെ ആശ്രയിക്കേണ്ടിവരും. നിലവിൽ അരീക്കോട് ഒരു താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ തന്നെ ധാരാളം സ്ഥലമുണ്ടെും കുട്ടികളുടെ ആശുപത്രി മറ്റൊരു സ്ഥലത്ത് നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Also Read: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; മലപ്പുറത്ത് ഇതുവരെ 6227 പേര്‍ അറസ്റ്റില്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്