മലപ്പുറം(Malappuram): കുളിമുറിയില്‍ കുളിക്കാന്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കുളിമുറിയില്‍ കുളിക്കാന്‍ കയറി ഏറെ നേരമായിട്ടും തിരികെ വരാത്തതോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ അകത്ത് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. മലപ്പുറം തേഞ്ഞിപ്പലം അരീപ്പാറയിലെ തെയ്യത്താം വീട്ടില്‍ സേതുവിന്റെ മകള്‍ ശ്രേയ (15) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് ശ്രേയ കുളിക്കാനായി കുളിമുറിയില്‍ കയറിയത്. ഏറെ നേരമായിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതിലില്‍ മുട്ടി. അകത്ത് നിന്ന് മറുപടി ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കയറുകയായിരുന്നു. അനക്കമില്ലാതെ കിടക്കുന്ന ശ്രേയയേയാണ് അകത്ത് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
Also Read: നൂറിൽ പരം പത്തുമണി പൂക്കളുടെ ശേഖരമുള്ള ഒരു വീട്, വീഡയോ കാണാം
ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രേയ. അമ്മ ഷീബ, സഹോദരന് അമല്‍.
Topic: Malappuram, sreya death, Malappuram student bathroom death