ആപ്പ്ജില്ല

എസ്ഐ ശശികുമാറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്, വീഡിയോ കാണാം

നിലമ്പൂർ എസ്ഐ എം ശശികുമാറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. മഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിലെ ഉദ്യോഗസ്ഥയും മമ്പാട് സ്വദേശിയായ യുവാവുമാണ് പരാതിയുമായി രംഗത്തെത്തിയത്. വാഹന പരിശോധനക്കിടെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് മമ്പാട് കൂനാരി തുമ്പത്ത് നവാസിനെതിരെ പിഴ ചുമത്തുകയും ഇതിനെ ചോദ്യം ചെയ്തതിന് കേസെടുക്കുകയും ചെയ്തതായി മമ്പാട് മുസ് ലീം ലീഗ് കമ്മിറ്റി ആരോപണം ഉന്നയിച്ചിരുന്നു.

Lipi 14 Jun 2022, 6:02 pm

ഹൈലൈറ്റ്:

  • നിലമ്പൂർ എസ്ഐ എം ശശികുമാറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്.
  • മഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിലെ ഉദ്യോഗസ്ഥയും മമ്പാട് സ്വദേശിയായ യുവാവുമാണ് പരാതിയുമായി രംഗത്തെത്തിയത്.
  • മമ്പാട് കിണറ്റിങ്ങൽ റിഷാദ്(24) ആണ് എസ്.ഐ.ക്കെതിരെ പാരാതിയുമായി ഞായറാഴ്ച നിലമ്പൂരിൽ വാർത്താ സമ്മേളനം നടത്തിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: നിലമ്പൂർ എസ്ഐ എം ശശികുമാറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. മഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിലെ ഉദ്യോഗസ്ഥയും മമ്പാട് സ്വദേശിയായ യുവാവുമാണ് പരാതിയുമായി രംഗത്തെത്തിയത്. വാഹന പരിശോധനക്കിടെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് മമ്പാട് കൂനാരി തുമ്പത്ത് നവാസിനെതിരെ പിഴ ചുമത്തുകയും ഇതിനെ ചോദ്യം ചെയ്തതിന് കേസെടുക്കുകയും ചെയ്തതായി മമ്പാട് മുസ് ലീം ലീഗ് കമ്മിറ്റി ആരോപണം ഉന്നയിച്ചിരുന്നു.
Also Read: കൊച്ചുമക്കളെ പട്ടിക്കൂട്ടിൽ പൂട്ടി പ്രതിഷേധം, പത്തനംതിട്ട എടൂർ ഏനാദിമംഗലത്ത് വീട്ടമ്മയുടെ വ്യത്യസ്ത പ്രതിഷേധം, വീഡിയോ കാണാം

മമ്പാട് കിണറ്റിങ്ങൽ റിഷാദ്(24) ആണ് എസ്.ഐ.ക്കെതിരെ പാരാതിയുമായി ഞായറാഴ്ച നിലമ്പൂരിൽ വാർത്താ സമ്മേളനം നടത്തിയത്. പത്ത് ദിവസം മുമ്പ് മമ്പാട് അങ്ങാടിയിൽ വെച്ച് ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയടക്കാനായി വിളിച്ചപ്പോൾ ഇൻഷൂറൻസുകൂടി കാണിക്കണമെന്നായി. അഞ്ചു വർഷത്തേക്കടച്ച ഇൻഷൂറൻസ് ഉണ്ടെന്ന് അറിയിച്ചതോടെ 750 രൂപ പിഴ അടക്കാൻ എസ്ഐ ആവശ്യപ്പെട്ടെന്ന് റിഷാദ് പറഞ്ഞു. ഹെൽമെറ്റ് ധരിക്കാത്തതിന് ഈ സമയത്ത് പിടികൂടിയവരിൽ നിന്നും 250 രൂപയായിരുന്നു വാങ്ങിയിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ എനിക്ക് തോന്നുന്നതുവാങ്ങുമെന്നും 750 അടക്കണമെന്നും എസ്.ഐ പറഞ്ഞതായി റിഷാദ് പറഞ്ഞു.

Also Read: വാക്ക് തർക്കം കലാശിച്ചത് കൊലപാതകത്തിലേക്ക്... തൊടുപുഴയിൽ സുഹൃത്തിനെ കല്ല് കൊണ്ട് തലക്കടിച്ചു കൊന്നു!

കെവശം പണമില്ലാത്തിനാൽ മമ്പാട് അങ്ങാടിയിലുള്ള കടയിൽ നിന്ന് പണം അടച്ചശേഷമാണ് ബൈക്കിന്റെ താക്കോൽ തിരികെ നൽകിയതെന്നും റിഷാദ് പറഞ്ഞു. അതേസമയം 750 രൂപ പിഴ വാങ്ങിയിട്ടുണ്ടെങ്കിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിനും ബൈക്കിൽ കണ്ണാടിയില്ലാത്തതിനുമായിരിക്കുമെന്ന് എസ്.ഐ. പറഞ്ഞു. സഹോദരനുമായി കേസ് നിലനിൽക്കുന്ന ഭൂമിയിലെ കിണറ്റിൽ നിന്ന് മോട്ടോർ പമ്പ് മോഷണം പോയെന്ന കുറ്റം ചുമത്തിയാണ് തനിക്കെതിരെ കള്ളക്കേസെടുത്തതെന്ന് മറ്റൊരു വാർത്താ സമ്മേളനത്തിൽ മമ്പാട് സ്വദേശി പി.ജെ. പ്രേമ കുറ്റപ്പെടുത്തി.

മഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെ ഉദ്യോഗ്സഥയാണ് പ്രേമ. അനധികൃതമായി തന്നെ അറസ്റ്റ് ചെയ്യാൻ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പ്രേമ പറഞ്ഞു. സഹോദരനും താനുമായി കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് സിവിൽ കേസുണ്ട്. കേസ് നടക്കുന്നതിനിടയിൽ സഹോദരൻ ഭൂമി അബ്ദുൽ മുത്തലിബ് എന്നയാളുടെ സഹോദരന് വിറ്റു. എന്നാൽ ഇത്തരത്തിൽ വിൽപ്പന നടത്തുന്നത് നിയമ വിരുദ്ധമാണെന്നും ഭൂമിയിലുള്ള കിണറും വഴിയും തനിക്ക് ഉപയോഗിക്കുവാൻ മുൻസിഫ് കോടതി അനുവദിച്ചതാണെന്നും കിണറ്റിൽ നിന്ന് അബ്ദുൽ മുത്തലിബ് എന്നയാൾ മോട്ടോർ എടുത്ത് പുറത്ത് വെച്ചത് സ്വന്തം വീടിന്റെ അകത്ത് സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പ്രേമ പറഞ്ഞു.

തന്റെ ജീവന് ഭീഷണിയുണ്ട്. നിരന്തരം പോലീസ് തന്നെ ഉപദ്രവിക്കുകയാണ്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നൽകുന്നില്ലെന്നും പ്രേമ പറഞ്ഞു. ഇപ്പോഴും നിയമ വിരുദ്ധമായി സിവിൽ കേസിൽ ഇടപെടുന്ന എസ്.ഐ. ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിയേയും ഡിജിപിയേയും നേരിൽ കണ്ട് പരാതി നൽകുമെന്നും പ്രേമ പറഞ്ഞു.
നിയമപരമായ നടപടികൾ മാത്രമാണ് താൻ ചെയ്തതെന്ന് എസ്ഐ എം ശശികുമാർ പറഞ്ഞു. പ്രേമയുടെ വീട്ടിൽ അതിക്രമിച്ച് കയറിയിട്ടില്ല. കോടതി ഉത്തരവുമായാണ് കയറിയത്. മോട്ടോർ പമ്പ് മോഷണം പോയ പരാതിയിൽ പ്രേമയുടെ വീട്ടിൽ നിന്ന് പമ്പ് കണ്ടെടുക്കുകയും ചെയ്തതായി എസ്ഐ ശശികുമാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC: Complaint against Nilambur SI M Sasikumar, Nilambur SI M Sasikumar, Malappuram News, Malappuram

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്