മലപ്പുറം (Malappuram): താനൂർ വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. താനൂർ- തിരൂർ റെയിൽവേസ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. തലക്കടത്തൂർ സ്വദേശിയായ അസീസ് (42) മകൾ അജ്വ മർവ (10) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്.
അസീസും മകളും ബന്ധുവീട്ടിൽ വന്ന ശേഷം സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റെയിൽപാളം മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇവരെ ട്രെയിൻ തട്ടിയത്. മംഗലാപുരം- ചെന്നൈ എക്സ്പ്രസാണ് ഇവരെ ഇടിച്ചത്. അസീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകൾ അജ്വ മർവ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
തിരൂർ റെയിൽവെസ്റ്റേഷനിൽ വെച്ച് അസീസിന്റെ മൃതദേഹഭാഗങ്ങൾ ട്രെയിനിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Topic: Train Accident Death, Father And Daughter Accident Death, Malappuram Accident Death