ആപ്പ്ജില്ല

മരണത്തോട് മല്ലടിച്ച് അവശനിലയിൽ തെരുവ് നായ, ജീവൻ രക്ഷിച്ച് യുവാക്കൾ; വീഡിയോ കാണാം

അവശനിലയിൽ റോഡ് സൈഡിൽ കിടന്ന നായയെയാണ് ഒരു പറ്റം യുവാക്കൾ രക്ഷിച്ചത്. തുടർന്ന് വെറ്ററിനറി ഡോക്ടർ എത്തി നായക്ക് വേണ്ട ചികിത്സ നൽകി. അമിതവേഗത്തിൽ എത്തിയ വാഹനം നായയെ ഇടിച്ചു വീഴ്ത്തിയെന്നാണ് നിഗമനം

Lipi 19 Feb 2021, 1:13 pm

ഹൈലൈറ്റ്:

  • അവശനിലയിൽ കിടന്ന നായയെ രക്ഷിച്ചത് യുവാക്കൾ
  • അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചു വീഴ്ത്തിയെന്ന് നിഗമനം
  • യൂത്ത് ൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ നായക്ക് രക്ഷകരായി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: തെരുവോരത്ത് അവശനിലയില്‍ കണ്ട തെരുവ് നായയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍. മലപ്പുറം
മൊറയൂര്‍ ശിവ ക്ഷേത്രത്തിനടുത്ത് വാഹനം ഇടിച്ച് പെരുവഴിയില്‍ അവശനിലയില്‍ കിടന്ന നായക്കാണ് പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍രക്ഷിച്ചത്. മൊറയൂരിലെ സാമൂഹിക പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമായ കെ.കെ മുഹമ്മദ് റാഫിയാണ് അവശനിലയില്‍ കിടക്കുന്ന നായയെ ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് തൊട്ടടുത്തുള്ള മൊറയൂര്‍ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെറ്റിനറി ഡോക്ടര്‍ വിനു ഉടന്‍ തന്നെ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി.
വീട്ടിലെത്തിയ സിദ്ദീഖ് കാപ്പന് ആറംഗ യുപി പോലീസിൻ്റെ കാവല്‍; മാധ്യമങ്ങളെ കാണാന്‍ അനുവദിക്കില്ല

ഡോക്ടര്‍ക്ക് സഹായവുമായി അണ്‍ ഓര്‍ഗനൈസഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് മലപ്പുറം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി പി സുലൈമാന്‍, മൊറയൂര്‍ അലിവ് സാംസ്‌കാരിക വേദി പ്രവര്‍ത്തകരായ ഫഹദ്, ഗിരീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഫായിസ് പെരുമ്പിലായി എന്നിവര്‍ ഇതിനിടയില്‍ സ്ഥലത്തെത്തി. ഡോക്ടര്‍ സ്ഥലത്ത് എത്തി ട്രിപ്പുകളും മരുന്നുകളും നല്‍കിയതിനു ശേഷം നായ പ്രതികരിച്ചു തുടങ്ങി. തുടര്‍ന്ന് ഭക്ഷണം കഴിക്കുവാനുള്ള ആരോഗ്യം നായ വീണ്ടെടുത്തു. അമിതവേഗത്തില്‍ വന്ന വാഹനം ഇടിച്ചത് കാരണമാകാം നായ അവശനിലയില്‍ കടക്കുവാന്‍ ഇടയായത് എന്ന് നായയെ പരിശോധിച്ച് ഡോക്ടര്‍ വിനു അഭിപ്രായപ്പെട്ടു. അവശനിലയില്‍ കിടക്കുന്ന നായയെ ശ്രദ്ധയില്‍പ്പെടുത്തിയ യുവാക്കളെ ഡോക്ടര്‍ അനുമോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്