ആപ്പ്ജില്ല

ദുരന്തം അറിഞ്ഞപ്പോള്‍ സ്വയം മറന്ന് ഓടിയെത്തി, ഇപ്പോള്‍ കൈയിലും കാലിലും പരിക്ക്, അവർ പ്ലാസ്റ്ററിട്ട് ഇവിടെ ഇരിപ്പുണ്ട്

ദുരന്തം അറിഞ്ഞപ്പോള്‍ സ്വയം മറന്ന് ഓടിയെത്തിയവര്‍ ഇപ്പോള്‍ കൈയിലും കാലിലും പ്ലാസ്റ്ററിട്ട് ഇരിക്കുകയാണ്. ദുരന്തമുഖത്തേക്ക് ഓടിയെത്തിയവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്.

Edited byദീപു ദിവാകരൻ | Lipi 10 May 2023, 9:03 pm

ഹൈലൈറ്റ്:

  • ദുരന്തമുഖത്തേക്ക് ഓടിയെത്തിയവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികൾ.
  • പലർക്കും പരിക്കേറ്റിട്ടുണ്ട്.
  • ഗ്ലാസ് ഇടിച്ചു തകർത്തപ്പോഴാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: താനൂർ ബോട്ടപകടം അറിഞ്ഞ് സ്വയം മറന്ന് രക്ഷാപ്രവർത്തനം നടത്തിയവരിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ തന്നെയാണ്. എന്നാൽ രക്ഷാപ്രവർത്തനം കഴിഞ്ഞപ്പോഴാണു രക്ഷാപ്രവർത്തനം നടത്തിയവർക്കും വലിയ പരിക്കുകളുള്ള കാര്യം മനസിലാക്കുന്നത്. അകത്തു കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ബോട്ടിന്റെ ഗ്ലാസ് ഇടിച്ചു തകർത്തപ്പോഴാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്.
ബോട്ടിനകത്ത് ശ്വാസംകിട്ടാതെ മരണത്തോടു മല്ലിടുന്ന പിഞ്ചുകുഞ്ഞുങ്ങളെ കണ്ടപ്പോൾ സ്വയം മറന്നു കൈകൊണ്ടും കാലുകൊണ്ടും ഇവർ ഗ്ലാസുകൾ ഇടിച്ചുപൊട്ടിക്കുകയായിരുന്നു. ഇതിനിടിയിൽ പല ജീവനും ഇവർക്കു രക്ഷപ്പെടുത്താനും കഴിഞ്ഞു. കെട്ടുങ്ങൽ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ എ കെ റഹീസിനും കൈയിനും കാലിനും പരിക്കുണ്ട്. സുഹൃത്തായ അൻഷിഫിനു കാലിനാണ് പരിക്ക്. സുഹൃത്തുക്കൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണു ബോട്ട് ദുരന്തവാർത്ത ഇവർ അറിയുന്നത്. ഉടൻ അവിടേക്കു ഓടിയെത്തുകയായിരുന്നു.



സ്വന്തം കുടുംബത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയാതെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റയാളാണ് കുന്നുമ്മൽ റഷീദ്. പണി കഴിഞ്ഞ് വിശ്രമിക്കുന്ന സമയമാണ് ബോട്ട് അപകടത്തിൽപ്പെട്ട വാർത്ത അറിയുന്നത്. ഉടൻ തന്നെ തോണിയുമായി വന്നു രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ബോട്ടിൽനിന്ന് ആളുകളെ പുറത്തെടുക്കാൻ മുന്നിലെ ഗ്ലാസ് ഇടിച്ചു തകർത്തു, അപ്പോഴാണ് അദ്ദേഹത്തിന്റെ കൈയ്ക്ക് പരിക്കുപറ്റിയത്.

താനൂർ അപകടം: ബോട്ട് ഓടിച്ചിരുന്ന ദിനേശൻ അറസ്റ്റിൽ
സ്വന്തം കുടുംബത്തിലെ അംഗങ്ങളെയാണ് രക്ഷപ്പെടുത്തുന്നത് എന്ന് അറിയാതെയാണ് റഷീദ് പ്രവർത്തിച്ചത്. കൈയ്ക്ക് മുറിവ് പറ്റി രക്തം വാർന്നു. തുടർന്ന് അബോധാവസ്ഥയിലായ റഷീദിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റഷീദിൻ്റെ കുടുംബത്തിലെ 12 പേരാണ് മരണപ്പെട്ടത്.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്