ആപ്പ്ജില്ല

കസ്റ്റംസിനെയും വെട്ടിച്ച് പുറത്തേക്ക്, പിന്നാലെ പോലീസിന്റെ 'സർജിക്കൽ സ്ട്രൈക്ക്', പിടിച്ചെടുത്തത് രണ്ടര കിലോ സ്വർണ്ണം, വീഡിയോ കാണാം

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. രണ്ടേ മുക്കാൽ കിലോ സ്വർണ്ണമാണ് കേരള പോലീസ് പിടിച്ചെടുത്തത്. ബഹ്റൈനിൽ നിന്നും ഇന്ന് പുലർച്ചെ ഒരു ഒരു മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസ്സലമാണ് സ്വർണവുമായി പോലീസിന്റെ പിടിയിലായത്.

Curated byനവീൻ കുമാർ ടിവി | Lipi 25 May 2022, 7:21 pm

ഹൈലൈറ്റ്:

  • പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒന്നരക്കോടി രൂപ വില മതിപ്പുണ്ട്.
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി അബ്ദുസ്സലാം സ്വർണം രഹസ്യമായി വെച്ച് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്ത് എത്തിയിരുന്നു.
  • രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടേ മുക്കാൽ കിലോ സ്വർണം പോലീസ് പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച സ്വർണമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്. ബഹ്റൈനിൽ നിന്നും ഇന്ന് പുലർച്ചെ ഒരു ഒരു മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസ്സലമാണ് സ്വർണവുമായി പോലീസിന്റെ പിടിയിലായത്.
Also Read: പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കും, ഇടപാട് ഓൺലൈൻ സൈറ്റ് വഴി, ആവശ്യക്കാരായി ഫ്ലാറ്റിലെത്തിയത് കള്ളന്മാർ, ഭീഷണിയും കവർച്ചയും, ഒടുവിൽ എല്ലാവരും പെട്ടു!

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണ്ണം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൊണ്ടുള്ള ബെൽറ്റിൽ ഒളിപ്പിച് അരയിൽ വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസ് വലയിലായത്. ഇതിനുപുറമെ 774 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണ്ണം ശരീരത്തിനകത്ത് രഹസ്യമായി ഒളിപ്പിച്ച് വെച്ച് കടത്താനുമാണ് അബ്ദുസ്സലാം ശ്രമിച്ചത്. എന്നാൽ പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒന്നരക്കോടി രൂപ വില മതിപ്പുണ്ട്.

Also Read: പരീക്ഷ വരെ മുടക്കി പാനീപൂരിയും ചെത്ത് ഐസും, തലശ്ശേരി ഭക്ഷ്യ വിഷബാധയിൽ കൂടുതൽ പേർ ചികിത്സയിൽ, വേണ്ട ചികിത്സ നൽകിയില്ലെന്നും ആരോപണം

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി അബ്ദുസ്സലാം സ്വർണം രഹസ്യമായി വെച്ച് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്ത് എത്തിയിരുന്നു. എന്നാൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ കുടുങ്ങുകയായിരുന്നു. അതേസമയം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ അടുത്ത കാലത്ത് കസ്റ്റംസിനെ കണ്ണുവെട്ടിച്ചു പുറത്തെത്തിച്ച ഏകദേശം ഇരുപതിൽ കൂടുതൽ കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്.

സംഭവത്തിൽ മുപ്പതോളം കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിന് അകത്ത് കസ്റ്റംസും പുറത്ത് പോലീസും സ്വർണക്കള്ളക്കടത്ത് തടയിടാൻ വലിയ രീതിയിലുള്ള പരിശോധന നടത്തുമ്പോളും യാതൊരു കൂസലുമില്ലാതെ ഇപ്പോഴും കരിപ്പൂർ കേന്ദ്രീകരിച്ചുള്ള അനധികൃത സ്വർണക്കള്ളക്കടത്ത് തുടരുകയാണ്.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC: Karippur Gold Smuggling, Karippur International Airport, Gold Seized In Karippur, Kozhikode News, Kozhikode
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്