ആപ്പ്ജില്ല

റോഡ് നഷ്ടമാക്കി പ്രളയം; ഒടുവിൽ അവർ അമ്പുമലയിൽ എത്തി

ആദിവാസികള്‍ക്കുള്ള കൊവിഡ് വാക്സിനേഷനും പുറമേ മുന്‍കൂട്ടി സ്വരൂപ്പിച്ച വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, ചെരുപ്പുകളും, ന്യൂട്രീഷ്ണല്‍ സപ്പ്‌ളെമെന്റുകളും ഇവര്‍ ലഭ്യമാക്കി.

Lipi 30 Dec 2021, 7:14 pm

ഹൈലൈറ്റ്:

  • പ്രളയത്തെ തുടർന്നാണ് റോഡ് തകർന്നത്
  • പത്തോളം വഴികളിലൂടെയാണ് സംഘം എത്തിയത്
  • പാലത്തിലൂടെ സഹസികമായാണ് അവർ കോളനിയില്‍ എത്തിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം (Malappuram): പ്രളയം കാരണം വഴി നഷ്ടപെട്ട കോളനിയിലേക്ക് 10 ഓളം വഴികളിലൂടെ കാല്‍നടയായി നടന്ന്
ചാലിയാറിലെ ദുര്‍ഘട മേഖലയിലെ അമ്പുമല ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.
ഗവ. മൊബൈല്‍ ഡിസ്പെന്‍സറിയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രളയം കാരണം തകര്‍ന്ന പാലത്തിലൂടെ സഹസികമായി കടന്ന് വേണം കോളനിയില്‍ എത്താന്‍.
റോട്ടറി ക്ലബ് കാലിക്കറ്റ് മെട്രോപൊളിസ് അംഗങ്ങളായ നെഞ്ച് രോഗ വിദഗ്ദ്ധന്‍ ഡോ. സുധീര്‍,ഇ. ന്‍. ടി വിദഗ്ധന്‍ ഡോ. മുനീര്‍, സെക്രട്ടറി അഡ്വക്കേറ്റ് വികാസ്, പാസ്റ്റ് പ്രസിഡന്‍റ് ബിജു ജേക്കബ്, ഗവ. മൊബൈല്‍ ഡിസ്പെന്‍സറി ജീവനക്കാരായ മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി സോമന്‍, ഫാര്‍മസ്സിസ്‌റ് മജീദ്,ഡ്രൈവര്‍ മുഹമ്മദലി, ഗ്രേഡ് 2 വസന്ത, പി. എച്. സി ചാലിയാറില്‍ നിന്നും ജെ. എച്ച്. ഐ വിനോദ്, ജെ. പി. എച്. എന്‍ സുനു, ആര്‍. ബി. എസ് . കെ നഴ്‌സ് പ്രീജ, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങളായ അബ്ദുല്‍ മജീദ്, സെഫീര്‍, അതുല്‍ പ്രസാദ്,വിഷ്ണു,ഷെബീറലി, ആനന്ദ് തുടങ്ങിയവരും പങ്കെടുത്തു.

സാംസ്‌കാരിക രംഗത്തടക്കം ലീഗിന് മേല്‍ക്കോയ്മ, തിരിച്ചുപിടിക്കണം; സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

മരുന്നുകള്‍ക്കും, സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍ മാരുടെ സേവനങ്ങള്‍ക്കും, കുട്ടികള്‍ക്കുള്ള കുത്തിവെപ്പുകള്‍ക്കും , ആദിവാസികള്‍ക്കുള്ള കൊവിഡ് വാക്സിനേഷനും പുറമേ മുന്‍കൂട്ടി സ്വരൂപ്പിച്ച വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, ചെരുപ്പുകളും, ന്യൂട്രീഷ്ണല്‍ സപ്പ്‌ളെമെന്റുകളും ഇവര്‍ ലഭ്യമാക്കി. ഹൃദയത്തിന് കൂടുതല്‍ ചികിത്സ ആവശ്യമുള്ള കുട്ടിയേയും, കേള്‍വി കുറഞ്ഞ ഒരു കുട്ടിയേയും ഇവര്‍ കണ്ടെത്തിയത് ക്യാമ്പിന്‍റെ ഒരു വിജയമാണെന്ന് ജി. എം. ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി പറഞ്ഞു.

Topic: Ambumala Adivasi Colony, Malappuram, Flood Destroyed Road

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്