ആപ്പ്ജില്ല

'എംഎസ്എഫ് നേതാക്കൾക്ക് എതിരായ നടപടി പാർട്ടി കൂട്ടായി എടുത്ത തീരുമാനം'

തങ്ങൾ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിൽ കൂട്ടായെടുത്ത ഒരു തീരുമാനം ആണ് എംഎസ്എഫ് നേതാക്കൾക്കെതിരെ വന്നിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു പറഞ്ഞു.

Lipi 14 Jan 2022, 10:26 pm

ഹൈലൈറ്റ്:

  • പാർട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി
  • എംഎസ്എഫ് നേതാക്കൾക്ക് എതിരെ നടപടി വന്നത് കഴിഞ്ഞ ദിവസം
  • മാധ്യമങ്ങൾക്ക് മറുപടി നൽകി കുഞ്ഞാലിക്കുട്ടി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം(Malappuram): എംഎസ്എഫ് നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് നേതൃത്വം എടുത്ത നടപടി പാർട്ടി കൂട്ടായി എടുത്ത തീരുമാനാമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് നേതാക്കളെ വിമർശിച്ചു വാർത്താ സമ്മേളനം നടത്തിയ എംഎസ്എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെഎം ഫവാസ്, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പ്രവർത്തക സമിതി അംഗം കെ.വി ഹുദൈഫ് എന്നിവരെ മുസ്ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സാജിദ് മരിച്ചതെങ്ങനെ? ദുരൂഹതയെന്ന് നാട്ടുകാർ; സമഗ്ര അന്വേഷണം വേണമെന്ന് എംഎൽഎ, വീഡിയോ കാണാം

പാർട്ടി കൂട്ടായി ആലോചിച്ച് എടുക്കുന്ന ഓരോ തീരുമാനങ്ങളിൽ ഒരു തീരുമാനമാണ് എംഎസ്എഫ് പ്രവർത്തകർക്ക് നേരെ ഉണ്ടായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിൽ കൂട്ടായെടുത്ത ഒരു തീരുമാനം ആണ് ഈ നടപടിയെന്നും അദ്ദേഹം ആവർത്തിച്ചു മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് നടപടി സ്വീകരിച്ചത്. ഇതിനെ ഒരാളുടെ തീരുമാനമായി വ്യാഖ്യാനിച്ചിട്ട് കാര്യമില്ല. അച്ചടക്ക നടപടിയെടുക്കേണ്ടിടത്ത് എടുക്കുക തന്നെ ചെയ്യും. അതിനുള്ള കെൽപ് പാർട്ടിക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Topic: Action on MSF Leaders, PK Kunhalikutty, Muslim League

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്