ആപ്പ്ജില്ല

കെസി വേണുഗോപാൽ കോൺ​ഗ്രസിലെ നമ്പർ വൺ ബിജെപി ഏജന്‍റ്, രൂക്ഷ വിമർശനവുമായി പിവി അൻവർ, വീഡിയോ കാണാം

ഇന്ത്യയിൽ എല്ലായിടത്തും കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്നു. മറ്റുള്ള സംസ്ഥാനങ്ങളിൽ കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ നമ്പർവൺ ബിജെപി ഏജൻറ് ആണ് കെ സി വേണുഗോപാൽ.

Lipi 17 Oct 2021, 8:02 pm

ഹൈലൈറ്റ്:

  • ജനങ്ങൾക്കിടയിൽ യാതൊരു തരത്തിലുള്ള വിവാദങ്ങളും ഇല്ല എന്ന് പിവി അൻവർ എംഎൽഎ പറഞ്ഞു.
  • കോൺഗ്രസിലെ നമ്പർവൺ ബിജെപി ഏജൻറ് ആണ് കെ സി വേണുഗോപാൽ.
  • കർണാടകയിൽ കോൺഗ്രസിന് ഭരണം നഷ്ടമായി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: വിവാദങ്ങളെല്ലാം ഇവിടത്തെ പ്രതിപക്ഷം ഉണ്ടാക്കിയതാണ് ജനങ്ങൾക്കിടയിൽ യാതൊരു തരത്തിലുള്ള വിവാദങ്ങളും ഇല്ല എന്ന് പിവി അൻവർ എംഎൽഎ പറഞ്ഞു. ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിൽ പോയി തിരിച്ചെത്തിയ ശേഷം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് എനിക്ക് പറയാനുള്ളത്. ടോർച്ചടിച്ച് എന്നെ അല്ലാ തിരഞ്ഞു നോക്കേണ്ടത് ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയിലേക്കാണ് ടോർച്ചടിച്ച് നോക്കേണ്ടത് എന്നും പരിഹാസത്തോടെ പിവി അൻവർ എംഎൽഎ പ്രതികരിച്ചു.
Also Read: എൻ പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി ശംഭു നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഇന്ത്യയിൽ എല്ലായിടത്തും കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്നു. മറ്റുള്ള സംസ്ഥാനങ്ങളിൽ കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ നമ്പർവൺ ബിജെപി ഏജൻറ് ആണ് കെ സി വേണുഗോപാൽ. കർണാടകയിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. ഗോവയിലും കോൺഗ്രസിന് ഭരണം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലും ഈ പറയുന്ന കെ.സി വേണുഗോപാൽ ആണെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലും സമാനമായ രീതിയിൽ സംഭവങ്ങൾ ആണ് ഉണ്ടായത്. അതിനെല്ലാം പിന്നിൽ കെ സി വേണുഗോപാൽ ആണെന്ന് പി.വി അൻവർ പറഞ്ഞു.

Also Read: തലസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിൽ, ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു, വീഡിയോ കാണാം

അതേസമയം ഓൾ ഇന്ത്യ കോൺഗ്രസിനെ നയിക്കാൻ എന്ത് യോഗ്യതയാണ് കെസി വേണുഗോപാലിന് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം ഡിസിസി ഓഫീസിൽ അടിച്ചു വരാൻ പോലും യോഗ്യതയില്ലാത്ത ആളാണ് മലപ്പുറം ഡിസിസി അധ്യക്ഷൻ സ്ഥാനത്തെത്തിയത്. മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസിൽ നിന്നും ഒരുപാട് ആളുകൾ മലപ്പുറത്ത് സിപിഎമ്മിലേക്ക് വരുമ്പോൾ അവർ ഗുണ്ടകളും മുതലാളിമാരും. എന്നാൽ മുസ്‌ലിം ലീഗിലും കോൺഗ്രസിലും ഉള്ള കാലത്ത് അവരെല്ലാം നല്ലവരാണെന്നും ഇതാണ് ഇവിടത്തെ സ്ഥിതി എന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ബിസിനസ് കോൺഗ്രസ് ആയിരിക്കും എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല, ഞാൻ അധ്വാനിച്ചു ജീവിക്കുന്ന ആളുകളാണെന്ന് പിവി അൻവർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്