ആപ്പ്ജില്ല

മുജീബിന്റെ വായിൽ തുണി തിരുക്കി ക്രൂര മർദ്ദനം, ഫോട്ടോ ഭാര്യയ്ക്ക് അയച്ചു, അടച്ചിട്ടത് വായുവും വെളിച്ചവും കടക്കാത്ത റൂമിൽ, ഒടുവിൽ മനംനൊന്ത് ആത്മഹത്യ, 12 പേർ അറസ്റ്റിൽ‌

പണം കിട്ടാതെ വന്നപ്പോൾ പണം കിട്ടിയിട്ടേ നീ പുറം ലോകം കാണൂ എന്നു ഭീഷണിപ്പെടുത്തി പ്രതികൾ മുജീബിനെ ഷഹദിൻറെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേർന്നുള്ള ഗോഡൗണിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 17 ന് പുലർച്ചെ 04.30 മണിയോടെ കാറിൽ മുജീബിനെ കയറ്റി ഗോഡൗണിൽ എത്തിക്കുകയും കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് വീണ്ടും മർദ്ദനം ആരംഭിക്കുകയായിരുന്നു.

Samayam Malayalam 20 Jun 2022, 6:34 pm
Samayam Malayalam report on twelve persons were arrested for mampad mujeeb incident
മുജീബിന്റെ വായിൽ തുണി തിരുക്കി ക്രൂര മർദ്ദനം, ഫോട്ടോ ഭാര്യയ്ക്ക് അയച്ചു, അടച്ചിട്ടത് വായുവും വെളിച്ചവും കടക്കാത്ത റൂമിൽ, ഒടുവിൽ മനംനൊന്ത് ആത്മഹത്യ, 12 പേർ അറസ്റ്റിൽ‌
മലപ്പുറം: മമ്പാട് മുജീബിൻറെ മരണം ക്രൂരമായ പീഢനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് പോലീസ്. സംഭവത്തിൽ 12 പേർ അറസ്റ്റിൽ. മമ്പാട് തുണിക്കട ഉടമ മഞ്ചേരി കാരക്കുന്ന് സ്വദേശികളായ മൂലത്ത് അബ്ദുൾ ഷഹദ് എന്ന ബാജു, നടുവൻതൊടിക ഫാസിൽ, കൊല്ലേരി മുഹമ്മദ് മിഷാൽ, ചിറക്കൽ മുഹമ്മദ് റാഫി,പയ്യൻ ഷബീബ്, പുൽപ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീർ അലി എന്ന കിളി, മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ് റാഫി, മംഗലശ്ശേരി സ്വദേശി നമ്പൻകുന്നൻ മർവാൻ എന്ന മെരു, കാരാപറമ്പ് സ്വദേശി വള്ളിപ്പാടൻ അബ്ദുൾ അലി, നറുകര സ്വദേശി പുത്തലത്ത് ജാഫർ, മഞ്ചേരിയിലെ വാടക സ്റ്റോർ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ്, ഇയാളുടെ മകൻ മുഹമ്മദ് അനസ്, എന്നിവരെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

​12 പേർ അറസ്റ്റിൽ

മുജീബിനെ താമസ സ്ഥലത്തു നിന്നും കൂട്ടി കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച് മർദ്ദിച്ച 12 പേരുടെ അറസ്റ്റാണ് ഇപ്പോൾ പോലീസ് രേഖപ്പെടുത്തിയത്. ഈ മാസം 17 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇൻഡസ്ട്രിയൽ വർക്ക് കരാർ അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുന്നയാളാണ് മരിച്ച മുജീബ് റഹ്മാൻ. രണ്ടുമാസം മുൻപ് തുണിക്കട ഉടമ ഷഹദിൻറെ മഞ്ചേരി 32 ലുള്ള ഹാർഡ് വേഴ്സിൽ നിന്നും 64000 രൂപ വില വരുന്ന സാധനങ്ങൾ വാങ്ങിയിരുന്നു. പണം പിന്നീട് നൽകാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുത്തില്ല. മുജീബിന്റെ താമസസ്ഥത്ത് അന്വേഷിച്ചെങ്കിലും മുജീബ് അവിടെ നിന്നും താമസം മാറിയിരുന്നു.

​​ഗ്രൗണ്ടിലിട്ട് ക്രൂര മർദ്ദനം

തുടർന്ന് പിടിയിലായ പ്രതികൾ എല്ലാം ചേർന്ന് മുജീബിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് പണം തിരിച്ചു വാങ്ങാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഷഹദിന്റെ കാറിലും ജാഫറിൻറെ ഓട്ടോറിക്ഷയിലുമായി വൈകുന്നേരം 07.00 മണിയോടെ ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലത്തെത്തിയ പ്രതികൾ മുജീബിനെ ബലമായി കാറിൽ കയറ്റി തട്ടി കൊണ്ടു പോരുകയായിരുന്നു. കാരക്കുന്ന് ഹാജ്യാർ പള്ളി എന്ന സ്ഥത്തെ വിജനമായ ഗ്രൗണ്ടിലെത്തിച്ച് കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. പണം അടുത്ത ദിവസം രാവിലെ എത്തിച്ചു തരാമെന്ന് അറിയിച്ചിട്ടും പ്രതികൾ മർദ്ദനം തുടരുകയും നിലവിളിക്കാൻ ശ്രമിച്ച മുജീബിൻറെ വായിൽ തുണി തിരുകിയും പ്രതികൾ മർദ്ദനം തുടർന്നു.

​മർദ്ദന ഫോട്ടോ ഭാര്യയ്ക്ക് അയച്ചു

മർദ്ധനത്തിൻ്റെ ഫോട്ടോ പ്രതികൾ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പണം കിട്ടാതെ വന്നപ്പോൾ പണം കിട്ടിയിട്ടേ നീ പുറം ലോകം കാണൂ എന്നു ഭീഷണിപ്പെടുത്തി പ്രതികൾ മുജീബിനെ ഷഹദിൻറെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേർന്നുള്ള ഗോഡൗണിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 17 ന് പുലർച്ചെ 04.30 മണിയോടെ കാറിൽ മുജീബിനെ കയറ്റി ഗോഡൗണിൽ എത്തിക്കുകയും കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് വീണ്ടും മർദ്ദനം ആരംഭിക്കുകയായിരുന്നു. നേരം വെളുത്ത് ടൗണിൽ ആളുകൾ എത്താൻ തുടങ്ങിയപ്പോൾ പ്രതികൾ മർദ്ദനം അവസാനിപ്പിച്ച് മുജീബിനെ റൂമിൽ പൂട്ടിയിട്ട് പുറത്തേക്കു പോയി. മുമ്പ് ബാങ്കിൻറെ സ്ട്രോംങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവുമെത്താത്ത മുറിയിലാണ് മുജീബിനെ ബന്ധിച്ചത്. വീട്ടിൽ പോയ പ്രതികൾ രാവിലെ 10.00 മണിയോടെ തിരിച്ചെത്തിയ ഗോഡൗൺ തുറന്നുനോക്കിയപ്പോൾ മുജീബ് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

​ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം

ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തു കിടത്തി തുണിയിട്ടു മൂടുകയായിരുന്നു. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ ഗോഡൗണിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഒന്നാം പ്രതി ഷഹദിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ്ഐ.പി.എസ് റെ മേൽ നോട്ടത്തിൽ ഡിവൈഎസ്പിമാരായ സാജു കെ അബ്രഹാം, കെഎം ബിജു, എസ്‌ഐ മാരായ നവീൻഷാജ്, എം അസ്സൈനാർ, എഎസ്ഐമാരായ വികെ പ്രദീപ്, റെനി ഫിലിപ്പ്, സതീഷ് കുമാർ, അനിൽ കുമാർ കെ, ജാഫർ എ, സുനിൽ എൻപി, ആഷിഫ് അലി കെടി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്