ആപ്പ്ജില്ല

വാർത്ത അടിസ്ഥാനരഹിതം; ചന്ദ്രികക്കെതിരെ സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങൾ

മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ വാർത്തക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. ചന്ദ്രിക പത്രത്തിലെ വാർത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

Lipi 5 Dec 2020, 1:06 am
മലപ്പുറം: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൻ്റെ വിമത സ്ഥാനാർഥികളെ പരാജയപ്പെടുത്തണമെന്ന് താൻ പറഞ്ഞുവെന്ന ചന്ദ്രിക പത്രത്തിലെ വാർത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ ഔദ്യോഗിക പ്രസ്‍താവനയിലൂടെയാണ് ജിഫ്രി മുത്തുകോയ തങ്ങൾ ഇക്കാര്യം അറിയിച്ചത്.
Samayam Malayalam Chandrika Muthukoya Thangal
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ


Also Read: 'വെൽഫെയർ പാർട്ടി ഒരു മുന്നണിയുടെയും ഭാഗമല്ല'; സിപിമ്മിനെതിരെ ആഞ്ഞടിച്ച് ഹമീദ് വാണിയമ്പലം

നാദാപുരം പുള്ളിയാവിൽ ഒരു സ്വകാര്യ ആവശ്യത്തിനു വന്നപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരാണെന്ന് പറഞ്ഞു ചിലർ തന്നെ സമീപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഈ സമയം ആയതുകൊണ്ട് എല്ലാ രാഷ്ട്രീയ സംഘടനകളുടെ ആളുകളും തന്നെ സമീപിക്കാറുണ്ട്. എല്ലാവർക്കും നല്ലത് വരട്ടെയെന്ന് പ്രാർഥിക്കാറുണ്ട്. ഇതിനപ്പുറം താൻ നാദാപുരത്ത് ഉള്ളവരോടും പറയേണ്ട സാഹചര്യമില്ല. എന്നാൽ വിമതശല്യത്തെ കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ട ആവശ്യകതയെക്കുറിച്ചും സൗഹൃദ സംഭാഷണത്തിൽ സംസാരിച്ചത് വാർത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: കാളികാവിൽ ഏറ്റുമുട്ടുന്നത് ഉറ്റചങ്ങാതിമാർ; ഇരുവർക്കും ഒരു പ്രചാരണഗാനം തയാറാക്കി പ്രവാസിയായ സുഹൃത്ത്!

ഏതെങ്കിലും ഒരു മുന്നണിയേയോ വ്യക്തിയേയോ സംഘടനയേയോ വിജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോ താൻ പറഞ്ഞിട്ടില്ല. മുസ്ലീം ലീഗിൻ്റെ മുഖപത്രമായ ചന്ദ്രികയിൽ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല.
അവർ ഇത് തിരുത്തുമെന്നാണ് കരുതുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രാഷ്ട്രീയ നയം വ്യക്തമാണ്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.





മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്