വീണ്ടും പോക്സോ കേസ്; അധ്യാപകൻ അറസ്റ്റിലാകുന്നത് മൂന്നാം തവണ! വീഡിയോ കാണാം
മലപ്പുറം തിരൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മുമ്പും ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫാണ് വീണ്ടും പിടിയിലായത്.
ഹൈലൈറ്റ്:
- പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.
- വള്ളിക്കുന്ന് സ്വദേശി അഷ്റഫാണ് പിടിയിലായത്.
- നേരത്തെയും ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു.
മലപ്പുറം: മലപ്പുറം താനൂരില്‍ അധ്യാപകന് മൂന്നാമതും പോക്സോ കേസില്‍ അറസ്റ്റില്‍. നിരവധി വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ അധ്യാപകനായ വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫി (53) നെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. താനൂരിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനായ ഇയാളെ നേരത്തെ രണ്ട് തവണ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. ഒന്നിലധികം കുട്ടികളെ ഇയാള്‍ ലൈംഗികാതിക്രമണത്തിന് വിധേയനാക്കിയതായി സൂചനയുണ്ട്. ഏഴുവര്‍ഷം മുമ്പ് പരപ്പനങ്ങാടി നെടുവ സ്കൂളില്‍ അധ്യാപകനായിരുന്ന സമയത്ത് അമ്പതോളം കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആദ്യപോക്സോ കേസില്‍ പ്രതിയായ അഷ്റഫിനെ സ്കൂള്‍ അധികൃതര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ സ്കൂളില്‍ കയറി അക്രമം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ