മലപ്പുറം: വാട്സാപ്പിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും സ്വന്തം നഗ്നചിത്രങ്ങൾ അയക്കുകയും ചെയ്ത ശേഷം പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമിച്ച പ്രതി പിടിയിൽ. സമൂഹമാധ്യമം വഴി പെൺകുട്ടിയെ നഗ്ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച കേസിൽ തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെയാണ് പെൺകുട്ടിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ചതിനാണ് കേസ്. ഇയാളുടെ നഗ്നചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുപയോഗിച്ച് കുട്ടിയിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമമുണ്ടായതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം വരുന്നതായി സംശയിച്ച വീട്ടുകാർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കൂടാതെ ഐടി ആക്ട് വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ് അറസ്റ്റിലായ നസീം. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.