ആപ്പ്ജില്ല

10 ലക്ഷം രൂപയുടെ കള്ളനോട്ട്!! നിർമ്മാണം വാടക വീട്ടിൽ; മലപ്പുറത്ത് 3 പേർ അറസ്റ്റിൽ

മലപ്പുറം ജില്ലയിൽ കള്ളനോട്ടുമായി മൂന്നുപേരെ പിടികൂടി

Samayam Malayalam 6 Jul 2020, 2:02 pm
മലപ്പുറം: 10 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മലപ്പുറത്ത് മൂന്നുപേര്‍ പിടിയില്‍. മലപ്പുറം കേന്ദ്രീകരിച്ച് കള്ളനോട്ടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു വരികയായിരുന്ന സംഘത്തിലെ ചെമ്പ്രശേരി ഈസ്റ്റ് മാഞ്ചേരി ബഷീര്‍ (50) എന്ന പാണ്ടി ബഷീര്‍, വള്ളുവങ്ങാട് കുണ്ടുകര അമീര്‍ഖാന്‍ (37) എന്ന ഖാന്‍ മുസ്ലിയാര്‍, കരുവാരകുണ്ട് ഇരിങ്ങാട്ടിരി കോയിശ്ശേരി മൊയ്തീന്‍ കുട്ടി ( 50 ) എന്നിവരെയാണ് കൊണ്ടോട്ടി പൊയ്‌ലശേരിയില്‍ വെച്ച് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്. വിതരണത്തിനായി കൊണ്ടുവന്ന കള്ളനോട്ടുകളോടൊപ്പം ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫറ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Samayam Malayalam three arrested with fake currency notes worth 10 lakhs in malappuram
10 ലക്ഷം രൂപയുടെ കള്ളനോട്ട്!! നിർമ്മാണം വാടക വീട്ടിൽ; മലപ്പുറത്ത് 3 പേർ അറസ്റ്റിൽ



​2000, 500 രൂപയുടെ കള്ളനോട്ടുകൾ

കളളനോട്ടുകളെല്ലാം 2000, 500 രൂപയുടേതായിരുന്നു. കഴിഞ്ഞയാഴ്ച തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി സതീഷിനെ കള്ളനോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളുമായി പിടികൂടിയിരുന്നു. ഇയാള്‍ക്ക് ഈ സംഘവുമായി ഏതെങ്കിലും തരത്തില്‍ ബന്ധം ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പിടിയിലായ ബഷീറിന് 2015 ല്‍ വ്യാജ നോട്ട് നിര്‍മ്മിച്ചതിന് പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സേ്റ്റഷനുകളിലടക്കം കേസുകളുണ്ട്. ഇതിന്റെ വിചാരണ നടപടികള്‍ നടന്നു വരികയാണ്. ഇവരെ ചോദ്യം ചെയ്തതില്‍ ജില്ലയ്ക്കകത്തും പുറത്തും ഉള്ള കള്ളനോട്ടു മാഫിയകളുമായി അടുത്ത ബന്ധം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.

​വാടകയ്ക്ക് വീട് എടുത്ത് കള്ളനോട്ട് നിർമ്മാണം

പിടിയിലായ അമീര്‍ ഖാന്‍ മുസ്ലിയാര്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിവിധയിടങ്ങളില്‍ വാടക വീടുകള്‍ എടുത്താണ് നോട്ടുകള്‍ നിര്‍മ്മിച്ചു വന്നിരുന്നത്. ഇയാള്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന കൊടശേരിയിലെ വീട്ടില്‍ നിന്നും നോട്ടു നിര്‍മ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. ഇയാള്‍ മുന്‍പ് താമസിച്ചിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷനടത്തും. ഇവര്‍ വ്യാപകമായി വിസ തട്ടിപ്പും നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് വിസ തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി സേ്റ്റഷനില്‍ എത്തിയത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

​രഹസ്യവിവരം... പിന്നാലെ അറസ്റ്റ്

മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി വി ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ കെ എം ബിജു, എസ്ഐ വിനോദ് വലിയാറ്റൂര്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവര്‍ക്കു പുറമേ കോഴിക്കോട് ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗം എഎസ്ഐ സുരേഷ് താമരശേരി, എസ്ഐ സി പി സന്തോഷ്, കൊണ്ടോട്ടി സേ്റ്റഷനിലെ രാജേഷ്, സ്മിത, സുബൈര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്