ആപ്പ്ജില്ല

ലഭിച്ചത് രഹസ്യ വിവരം, അന്വേഷണം 4 ​ഗ്രൂപ്പായി തിരിഞ്ഞ്, രഹസ്യ അറയിൽ സൂക്ഷിച്ചത് 21 കിലോ കഞ്ചാവ്, മൂന്നം​ഗ സംഘം പിടിയിൽ

മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി - കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. തുടർന്ന് പോലീസ് സംഘം നാല് ഗ്രൂപ്പായി തിരിഞ്ഞ് ഈ ഭാഗത്ത് പരിശോധ തുടങ്ങി. ഇതിനിടെ ഇവരുടെ കാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല.

Lipi 20 Aug 2022, 2:44 pm

ഹൈലൈറ്റ്:

  • 11 പാക്കറ്റുകളിലാക്കി സൂക്ഷിച്ച് 21.5 കിലോ കഞ്ചാവാണ് പിടികൂടിയത്.
  • ഇവർ വൻ ലഹരിമരുന്ന് കടത്ത് സംഘത്തിൽ പെട്ടവരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
  • കാറിന്റെ പിൻസീറ്റിനടിയിലും ബംപറിനുള്ളിലുമായാണ് കഞ്ചാവ് പിടിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: മലപ്പുറം കോഴിക്കോട് ജില്ലകളിൽ വിതരണത്തിനെത്തിച്ച 21.5 കിലോ കഞ്ചാവുമായി മൂന്ന് പേർകുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. ഗൂഡല്ലൂർ സ്വദേശി സുമേഷ് മോഹൻ (32),ഷൈജൽ (45) ഇരുവരും മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. തലശേരി സ്വദേശി ഫ്രാഞ്ചിയർ (42) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്പിയുടെ നിർദേശത്തെതുടർന്നാണ് വാഹന പരിശോധന നടത്തിയത്.
Also Read: മകനുമായുള്ള സൗഹൃദം പ്രണയമായി; സ്വവര്‍ഗ അനുരാഗിയായ യുവാവ് തട്ടിയത് ഒരു കോടി, കാറും 7 പവനും കൈക്കലാക്കി, പിന്നാലെ ഭീഷണിയും, പരാതിയുമായി വിമുക്ത ഭടൻ

ഇതിൽ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിന് സമീപത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് മൂന്നംഗ സംഘം കഞ്ചാവുമായി പിടിയിലായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിന്റെ പിൻസീറ്റിനടിയിലും ബംപറിനുള്ളിലുമായി ഒളിപ്പിച്ച് പാക്കറ്റുകളാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി - കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. തുടർന്ന് പോലീസ് സംഘം നാല് ഗ്രൂപ്പായി തിരിഞ്ഞ് ഈ ഭാഗത്ത് പരിശോധ തുടങ്ങി. ഇതിനിടെ ഇവരുടെ കാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല.

Also Read: മങ്കി പോക്സിനെ പേടിക്കണം; രോഗം വരാതിരിക്കാൻ മുൻ കരുകതൽ എടുക്കണം, വാക്സിൻ 100% ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിൻസീറ്റിനടിയിൽ നിർമ്മിച്ച പ്രത്യേക അറയിൽ കഞ്ചാവ് കണ്ടെത്തിയത്. ഇതിൽ നിന്ന് 6 പാക്കറ്റുകളും പിന്നീട് കാറിന്റെ ബാക്ക് ബമ്പർ ഊരിനോക്കിയതിൽ 5 പാക്കറ്റുകളും കണ്ടെത്തി. ഇങ്ങനെ 11 പാക്കറ്റുകളിലാക്കി സൂക്ഷിച്ച് 21.5 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇവർ വൻ ലഹരിമരുന്ന് കടത്ത് സംഘത്തിൽ പെട്ടവരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വിതരണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവർ പിന്നീട് പോലീസിന് മൊഴി നൽകി. ഇവർ ലഹരി കേസുകൾ കൂടാതെ തട്ടിപ്പു കേസുകളിലും ഉൾപ്പെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്.

അതേസമയം ജില്ലയിൽ കഞ്ചാവ് ഉൾപെടെയുള്ള ലഹരിമരുന്നിന്റെ കടന്നുവരവ് വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസവും ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് കഞ്ചാവ് ഉൾപെടെയുള്ള ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച 21.5 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിലായത്. ലഹരിമരുന്നുകൾ പിടികൂടുന്ന കേസുകൾ ജില്ലയിൽ വർധിക്കുന്ന സാഹചര്യത്തിൽ എക്സൈസ് പോലീസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്