ആപ്പ്ജില്ല

സൗദിയില്‍ മലപ്പുറം സ്വദേശികൾ കൊവിഡ് ബാധിച്ച് മരിച്ചു; മരിച്ചവരിൽ ഒരു ഡോക്ടറും!

രണ്ട് മലയാളികൾ കൂടി വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം വടക്കാങ്ങര സ്വദേശിയും എടപ്പാള്‍ സ്വദേശിയുമാണ് മരിച്ചത്. സൗദിയിലെ ജിദ്ദയിലും റിയാദിലുമാണ് മരണം.

Samayam Malayalam 5 Jul 2020, 11:24 pm
മലപ്പുറം: സൗദി അറേബ്യയിൽ ഇന്ന് രണ്ട് മലപ്പുറം സ്വദേശികള്‍ കൊവിഡ് ബാധിച്ചു മരിച്ചു. വടക്കാങ്ങര സ്വദേശി സൗദിയിലെ ജിദ്ദയിലും, എടപ്പാള്‍ സ്വദേശിയായ ഡോക്ടര്‍ റിയാദിലുമാണ് മരിച്ചത്.
Samayam Malayalam ശിഹാബുദ്ദീൻ, മുകുന്ദൻ


Also Read: അതീവ ജാഗ്രതയിൽ മലപ്പുറം; 26 പേര്‍ക്ക് കൂടി കൊവിഡ്! 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

വടക്കാങ്ങര വടക്കേ കുളമ്പ് സ്വദേശി പരേതനായ പള്ളിയാലില്‍ അബ്ദുവിൻ്റെ മകന്‍ ശിഹാബുദ്ദീൻ ( 37 ) ആണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. പത്തു വര്‍ഷത്തിലധികമായി ജിദ്ദയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: സൈനബ മേലേപിടിയന്‍- (കാച്ചിനിക്കാട്), ഭാര്യ പരി ഷംല (ഹാജിയാര്‍പള്ളി), മക്കള്‍: മുഹമ്മദ് ഷാമില്‍, ഷംന. സഹോദരങ്ങള്‍: സിദ്ധീഖ് ഫൈസി, (റിയാദ്), സിറജുദ്ധീന്‍, ഷബീബ് , സുലൈഖാ, സുമയ്യ.

Also Read: ലോക് ഡൗണ്‍ വിരസത ചിത്രവിസ്മയമാക്കി മിബിന്‍

എടപ്പാള്‍ പള്ളിക്കാട്ട് വീട്ടില്‍ ഡോ മുകുന്ദനാണ് (66) റിയാദില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. റിയാദിലെ അറിയപ്പെടുന്ന ശിശുരോഗ വിദഗ്ദനും ഹാരാ സഫാ മക്കാ പോളിക്‌ളിനിക്ക് മെഡിക്കല്‍ ഡയറക്ടറുമായ ഡോ മുകുന്ദന്‍ റിയാദിലെ സാമൂഹ്യ, സാംസ്‌ക്കാരിക സംഘടകനകളും വ്യക്തികളുമായി ഉറ്റ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. റിയാദിലെ ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഡെയ്‌സി. മകള്‍: ടാനിയ. മകന്‍: ഋത്വിക്.

Also Read: തലസ്ഥാനത്ത് ഇനി ട്രിപ്പിൾ ലോക്ക് ഡൗൺ! അറിയേണ്ട കാര്യങ്ങൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്