ആപ്പ്ജില്ല

വന്ദേഭാരതിനുനേരെ കല്ലേറ്; രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ

Vande Bharat Express: വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലെറിഞ്ഞ കേസിൽ രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. കഴിഞ്ഞമാസം 21ന് ഷോർണൂരിനടത്തുവെച്ചാണ് കല്ലേറുണ്ടായത്.

Curated byനവീൻ കുമാർ ടിവി | Samayam Malayalam 7 Sept 2023, 7:43 am

ഹൈലൈറ്റ്:

  • മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് റെയിൽവേ സുരക്ഷാസേന അറസ്റ്റ് ചെയ്തത്.
  • കഴിഞ്ഞമാസം 21നാണ് വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറുണ്ടായത്.
  • വിദ്യാർഥികളെ ഇന്ന് മലപ്പുറം തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Two Students Arrested For Throwing Stones At Vande Bharat Express
വന്ദേഭാരത് എക്സ്പ്രസ്
മലപ്പുറം: കഴിഞ്ഞമാസം 21ന് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. കല്ലേറിൽ തീവണ്ടിയുടെ ചില്ല് തകർന്നിരുന്നു. മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് റെയിൽവേ സുരക്ഷാസേന അറസ്റ്റ് ചെയ്തത്.

Also Read:
പഴമ പണ്ടു വന്നൊരു ചായ കുടിച്ചിരുന്നിട്ട് എഴുന്നേറ്റ് പോകാൻ മറന്നപോലൊരു ചായക്കട
സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ചോദ്യംചെയ്തപ്പോൾ വിദ്യാർഥികൾ കല്ലെറിഞ്ഞെന്ന് സമ്മതക്കുകയായിരുന്നു. വിദ്യാർഥികളെ ഇന്ന് മലപ്പുറം തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽവെച്ച് വന്ദേഭാരത് എക്സ്‌പ്രസിനുനേരേ മുമ്പും കല്ലേറുണ്ടായിട്ടുണ്ട്.



ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമാണം; സൗന്ദര്യവത്കരണവും പാർക്കിങ് സൗകര്യവും ഒരുക്കും


ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻകെ അക്ബർ എംഎൽഎയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

മേൽപ്പാലത്തിനു താഴെ 14,000 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് കാറുകൾ, ബൈക്കുകൾ, ചെറിയ വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നത്. ഇതോടെ നഗരത്തിലും ക്ഷേത്രത്തിലും എത്തുന്ന ജനങ്ങളുടെ വാഹന പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരമാകും.

മേൽപ്പാലത്തിനു താഴെയുള്ള പാർക്കിങ് സ്ഥലം ടൈൽ വിരിച്ച് മനോഹരമാക്കും. മേൽപ്പാലത്തിന് മുകളിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കും. പെയ്ന്റിങ്ങ്, സൗന്ദര്യവത്കരണം സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത യോഗത്തിൽ അറിയിക്കണമെന്ന് എംഎൽഎ ആർബിഡിസികെ അധികൃതർക്ക് നിർദ്ദേശം നൽകി.

റെയിൽവേ മേൽപ്പാല നിർമ്മാണ അവലോകനയോഗം എല്ലാ ആഴ്ചകളിലും നടത്താനും തീരുമാനിച്ചു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നതിന് നിർമ്മാണ ഏജൻസി അതിനാവശ്യമായ തൊഴിലാളികളെയും മെറ്റീരിയൽസും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. കിഴക്ക് ഭാഗത്തുള്ള എ വൺ സൈഡ് സെപ്റ്റംബർ 18 നകം കോൺക്രീറ്റ് ചെയ്യുമെന്ന് കരാറുകാർ അറിയിച്ചു. കിഴക്ക് വശത്തെ ഫുട്പാത്തിന്റെ കൈവരി കെട്ടുന്ന പ്രവൃത്തിയും 18 നകം പൂർത്തീകരിക്കും.

പൊതുമരാമത്ത് വകുപ്പിന്റെ കാന അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി സർവ്വീസ് റോഡിൽ കെട്ടി കിടക്കുന്ന മലിനജലം ഒഴിവാക്കുന്നതിന് ഉടൻ പരിഹാരം കാണണമെന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30 നകം മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണം.

തിരുവെങ്കിടം റെയിൽവേ അടിപ്പാത നിർമ്മാണത്തിനായി ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകുന്നത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് നഗരസഭയ്ക്ക് ഉടൻ കൈമാറണമെന്ന് എംഎൽഎ ദേവസ്വം സെക്രട്ടറിക്ക് നിർദേശം നൽകി. റെയിൽവേ മേൽപ്പാല അവലോകന യോഗം സെപ്റ്റംബർ 18 ന് ചേരാനും തീരുമാനിച്ചു.

ഗുരുവായൂർ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സെക്രട്ടറി, എച്ച് അഭിലാഷ്, നഗരസഭ എഞ്ചിനീയര്‍ ഇ ലീല, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്