ആപ്പ്ജില്ല

ബൈക്കിൽ എംഡിഎംഎയുമായി യുവാക്കൾ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൾ

എംഡിഎംഎയുമായി രണ്ട് യുവാക്കളെ മലപ്പുറത്ത് അറസ്റ്റ് ചെയ്തു. 8.058 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടിച്ചെടുത്ത്. ഇത് ഇവർക്ക് തന്നെ ഉപയോഗിക്കാനാണോ, മറ്റാർക്കെങ്കിലും കൊടുക്കാനാണോ എന്ന കാര്യം വ്യക്തമല്ല.

Curated byകാർത്തിക് കെ കെ | Lipi 14 Mar 2023, 10:26 am

ഹൈലൈറ്റ്:

  • മലപ്പുറത്ത് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ.
  • പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
  • . 8.058 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: വഴിക്കടവിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടു പേർ എക്സൈസ് പിടിയിൽ. എടക്കര കലാസാഗർ കല്ലുപുരയിൽ ലിജു എബ്രഹാം ( 26), എടക്കര കാക്കപ്പരത ചേലോട്ടുകര ജിഷ്ണു ലാൽ (23) എന്നിവരെയാണ് നിലമ്പൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി സന്തോഷ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 8.058 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക് പോസ്റ്റ് സമീപത്തുവച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ വലയിലായത്.
യുവാക്കൾ ലഹരി മരുന്നു എത്തിച്ചിരുന്നത് ഇവർക്ക് തന്നെ ഉപയോഗിക്കാനാണോ കച്ചവടത്തിന് ആണോ ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ചിരിക്കുകയാണ്. അതേസമയം ലഹരി കടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ പൂർത്തിയാക്കി ഇവരെ കോടതിയിൽ ഹാജരാക്കി.
നിലമ്പൂർ എക്സൈസ് റെയിഞ്ച് സംഘവും ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

നിലമ്പൂർ എക്സൈസ് റേബ് ഇൻസ്പെക്ടർ സി സന്തോഷ്, ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ സ്കോട് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്, ടി ഷിജു മോൻ പ്രിവന്റിവ് ഓഫീസർമാരായ എം ഹരികൃഷ്ണൻ, റെജി തോമസ്, പി വി സുഭാഷ് , മുകുന്ദഘോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ, രാകേഷ് ചന്ദ്രൻ, അഖിൽദാസ്, സബിൻ ദാസ്, എം രാജേഷ്, കമ്മുക്കുട്ടി, യൂസഫ്, ഡ്രൈവർ രാജീവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്