ആപ്പ്ജില്ല

'ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതല്ല, പുറത്ത് പോയതാണ്': എം എം ഹസൻ, ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച

മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് കൺവീനറായി ചുമതലയേറ്റ എം എം ഹസൻ. ഇന്ന് രാവിലെയാണ് എം എം ഹസൻ പാണക്കാട്ടെത്തിയത്. ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ പി എ മജീദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Lipi 20 Oct 2020, 2:16 am
മലപ്പുറം: യുഡിഎഫ് കൺവീനറായി ചുമതലയേറ്റ എം എം ഹസൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. വരുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചും യുഡിഎഫിൻ്റെ ഭാവി പരിപാടികളെക്കുറിച്ചും ചർച്ച ചെയ്തതായി എം എം ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് രാവിലെയാണ് എം എം ഹസൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി എംപിയുമായി കൂടിക്കാഴ്ച നടത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ പി എ മജീദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Also Read: രാത്രിയിലെ വാഹനാപകടങ്ങൾ കുറയ്ക്കാൻ സെൻസര്‍; എതിരെ വാഹനം വന്നാൽ ലൈറ്റ് ഡിമ്മാകും! കണ്ടെത്തലുമായി മലപ്പുറത്തെ സുഹൃത്തുക്കൾ

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയത് അല്ല. അവർ പുറത്ത് പോയതാണ്. എൽഡിഎഫിൽ അധികകാലം ജോസ് കെ മാണിക്ക് തുടരാനാകില്ല. യുഡിഎഫിനു നിലവിൽ ഒരു പ്രതിസന്ധിയുമില്ലെന്നും എൽഡിഎഫിനും സർക്കാരിനുമാണ് പ്രതിസന്ധിയുള്ളതെന്നും എം എം ഹസൻ പറഞ്ഞു. വളരെ ഫലപ്രദമായ ചർച്ചയാണ് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയതെന്നും യുഡിഎഫിൻ്റെ രക്ഷാധികാരിയാണ് അദ്ദേഹമെന്നും എം ഹസൻ കൂട്ടിച്ചേർത്തു.

Also Read: പോക്‌സോ കേസ് പ്രതിയുടെ വീട്ടില്‍ റെയ്ഡ്; പരുന്തിനെ കസ്റ്റഡിയിലെടുത്തു

വരും ദിവസങ്ങളിൽ യുഡിഎഫ് ഒരു കൊടുങ്കാറ്റായി ആഞ്ഞുവീശുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ചു. യുഡിഎഫ് സർക്കാർ അടുത്തവർഷം കേരളത്തിൽ അധികാരത്തിലെത്തും. അതിനുവേണ്ട നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.




മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്