ആപ്പ്ജില്ല

ഇത്തവണ ഇഎംഎസിൻ്റെ ജന്മനാട് ചുവക്കുമോ? പെരിന്തൽമണ്ണ തിരിച്ചുപിടിക്കാന്‍ വീണ്ടും ശശികുമാര്‍, സിറ്റിംഗ് എംഎൽഎയെ മാറ്റാൻ ലീഗ്

പെരിന്തല്‍മണ്ണ തിരിച്ചുപിടിക്കാന്‍ വീണ്ടും ശശികുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും.

Samayam Malayalam 21 Jan 2021, 11:22 pm
മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 579 വോട്ടിന് നഷ്ടമായ ഇഎംഎസിന്റെ ജന്മനാടായ പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പിടിക്കാന്‍ സിപിഎം. പെരിന്തല്‍മണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശശികുമാര്‍ തന്നെയാകും. സിറ്റിംഗ് എംഎല്‍എയായ മഞ്ഞളാംകുഴി അലി മണ്ഡലം മാറാന്‍ സാധ്യത. എല്‍ഡിഎഫില്‍ നിന്നും മുസ്ലീം ലീഗിലെത്തിയ മഞ്ഞളാംകുഴി അലി കഷ്ടിച്ചാണ് കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയില്‍ നിന്നും വിജയിച്ചു കയറിയത്. ഇടതു പക്ഷത്തിന് വേരോട്ടമുള്ള മണ്ണു കൂടിയായ പെരിന്തല്‍മണ്ണയില്‍ മുന്‍ എംഎല്‍എയും കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ വി ശശികുമാറിനെ തന്നെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. ജനകീയനായ ശശികുമാറിലൂടെ ഇത്തവണ പെരിന്തല്‍മണ്ണ ചുവപ്പിക്കാമെന്ന കണക്ക് കൂട്ടിലാണ് സിപിഎമ്മിനുള്ളത്.
Samayam Malayalam v sasikumar likely to contest in perinthalmanna assembly seat as ldf candidate
ഇത്തവണ ഇഎംഎസിൻ്റെ ജന്മനാട് ചുവക്കുമോ? പെരിന്തൽമണ്ണ തിരിച്ചുപിടിക്കാന്‍ വീണ്ടും ശശികുമാര്‍, സിറ്റിംഗ് എംഎൽഎയെ മാറ്റാൻ ലീഗ്



​മഞ്ഞളാംകുഴി അലിയെ മാറ്റിയേക്കും

പെരിന്തല്‍മണ്ണയില്‍ ലീഗില്‍ നിലനില്‍ക്കുന്ന പോരും എല്‍ഡിഎഫിന് ഗുണം ചെയ്യും. എല്‍ഡിഎഫില്‍ നിന്നും ലീഗിലെത്തി പെരിന്തല്‍മണ്ണയില്‍ മത്സരിച്ച് മന്ത്രിയായ അലിയെ പ്രാദേശിക ലീഗ് നേതൃത്വത്തിനു താല്‍പര്യമില്ലായിരുന്നു. പനങ്ങാങ്ങര സ്വദേശിയായ അലിയെ ഒരുവിഭാഗം അനുകൂലിച്ചപ്പോഴും പെരിന്തല്‍മണ്ണ നഗരസഭയുള്‍പ്പെടെയുള്ള മേഖലയിലെ പ്രബല വിഭാഗമായ പച്ചീരി വിഭാഗം അടക്കം അലിക്ക് എതിരായിരുന്നു. അടുത്ത തവണ ലീഗ് സ്ഥാനാര്‍ഥിയായി അലി മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടിക്കുളളില്‍നിന്നുതന്നെ പാലം വലിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ തന്നെ അലി പഴയ തട്ടകമായ മങ്കടയിലേക്ക് മാറ്റാനും ആലോചനയുണ്ട്.

​ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് ലീഡ്, തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മുന്‍തൂക്കം

എല്‍ഡിഎഫിന് ശക്തമായ വോരോട്ടമുള്ള മണ്ഡലമാണ് പെരിന്തല്‍മണ്ണയെങ്കിലും 1970 ന് ശേഷം 2006 ല്‍ മാത്രമാണ് ഇവിടെ സിപിഎം വിജയിച്ചിട്ടുള്ളു. അന്ന് ഹമീദ് മാസ്റ്ററെ തോല്‍പ്പിച്ച് വി ശശികുമാര്‍ പെരിന്തല്‍മണ്ണയെ ചുവപ്പിച്ചു. 2011 ലെ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് പെരിന്തല്‍മണ്ണ തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 2016 ല്‍ കേവലം 579 വോട്ടിനായിരുന്നു അലിയുടെ ജയം. പക്ഷേ 2019 ലെ ലോക്‌സഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 23038 വോട്ടിന് ലീഡ് ചെയ്തു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കില്‍ എല്‍ഡിഎഫിനാണ് നേരിയ മുന്‍തൂക്കം. 267 വോട്ടിന്.

​ആഞ്ഞ് ശ്രമിച്ചാല്‍ പിടിക്കാമെന്ന് എൽഡിഎഫ്

മണ്ഡലത്തിലെ 7 തദ്ദേശ ഭരണ മേഖലകളില്‍ നാലിടത്തും എല്‍ഡിഎഫിന് ആണ് മേല്‍ക്കൈ. പെരിന്തല്‍മണ്ണ നഗരസഭയും പുലാമന്തോള്‍, താഴേക്കോട്, മേലാറ്റൂര്‍ പഞ്ചായത്തുകളും എല്‍ഡിഎഫിന് ഒപ്പം ആണ്. ഏലംകുളം, വെട്ടത്തൂര്‍, ആലിപ്പറമ്പ് പഞ്ചായത്തുകളില്‍ യുഡിഎഫിന് വോട്ട് കൂടുതലുണ്ട്. അതുകൊണ്ട് തന്നെ മാറിയ സാഹചര്യത്തില്‍ ആഞ്ഞ് ശ്രമിച്ചാല്‍ പെരിന്തല്‍മണ്ണ പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. 2011 ലും 16 ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ, മുന്‍ എംഎല്‍എ കൂടിയായ വി ശശികുമാറിനെ തന്നെയാണ് നിലവില്‍ പെരിന്തല്‍മണ്ണയില്‍ സിപിഎം പരിഗണിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്