ആപ്പ്ജില്ല

വണ്ടൂരിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ!

മലപ്പുറം വണ്ടൂരിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് സ്വദേശി ശാന്തകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി.

Lipi 19 Jan 2021, 12:09 am

ഹൈലൈറ്റ്:

  • വണ്ടൂരിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ
  • അരീക്കോട് സ്വദേശി ശാന്തകുമാരിയാണ് മരിച്ചത്.
  • സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Wandoor Woman Death
യുവതിയുടെ മൃതദേഹം കിണറ്റിൽ
മലപ്പുറം: വണ്ടൂർ കാഞ്ഞിരംപാടത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് വാക്കാലൂർ സ്വദേശി ശാന്തകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടങ്ങാപ്പുറത്ത് സുധീറിൻ്റെ വീട്ടിലെ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വണ്ടൂർ സർക്കിൾ ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെത്തിച്ചു.
വിജയിച്ച വനിതാ കൗണ്‍സിലറെ കൊല്ലുമെന്ന് ഭീഷണി മുഴക്കി തോറ്റ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്! സംഭവം തിരൂരങ്ങാടിയിൽ

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. കൊവിഡ് പരിശോധനയ്ക്കും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം യുവതിയുടെ മരണത്തിൽ വണ്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്