ആപ്പ്ജില്ല

പൊട്ടിവീണ മരച്ചില്ലകള്‍ മാറ്റുന്നതിനിടെ മലപ്പുറത്ത് യുവാവ് ഷോക്കേറ്റു മരിച്ചു

മലപ്പുറത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. വൈദ്യുത ലൈനില്‍ പൊട്ടിവീണ മരച്ചില്ലകള്‍ മാറ്റുന്നതിനിടെയാണ് സംഭവം. മേല്‍മുറി സ്വദേശി എ വി ഷബീറലി ആണ് മരിച്ചത്. 43 വയസായിരുന്നു.

Lipi 6 Aug 2020, 12:28 am
മലപ്പുറം: ശക്തമായ മഴയില്‍ വൈദ്യുത ലൈനില്‍ പൊട്ടിവീണ മരച്ചില്ലകള്‍ മാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മലപ്പുറം മേല്‍മുറി കള്ളാടിമുക്ക് എ വി ഷബീറലി (43) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
Samayam Malayalam എ വി ഷബീറലി


Also Read: മലപ്പുറത്ത് 1000 കടന്ന് കൊവിഡ് രോഗികൾ; ഇന്ന് 139 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

വീടിനു സമീപം വീണ ലൈനില്‍ നിന്നു മരച്ചില്ലകള്‍ മാറ്റാനായി കെഎസ്ഇബി അധികൃതരോട് വൈദ്യുതി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ലൈന്‍ മാത്രം ഓഫാക്കാന്‍ മറന്നെന്നും ഇതില്‍ തട്ടിയാണ് ഷോക്കേറ്റതെന്നും വീട്ടുകാര്‍ പറഞ്ഞു. കബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആലത്തൂര്‍പടി ജുമാ മസ്ജിദില്‍ നടന്നു. ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ ഹിബ, മുഹമ്മദ് മിര്‍സാന്‍, മുഹമ്മദ് ഇസാന്‍. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: ആയിഷ.

Also Read: നിലമ്പൂർ മേഖലയിൽ കനത്ത മഴ; ആഢ്യൻപാറയിൽ ഉരുൾപൊട്ടി, ചാലിയാറിൻ്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

മലപ്പുറത്ത് ശക്തമായ മഴയും കാറ്റും കാരണം നിരവധി ചെറുതും വലുമായ അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴകാരണം മലപ്പുറത്തെ ക്വാറികള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കരുതെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Also Read: പിന്നാലെ നടന്ന് ശല്ല്യം ചെയ്തു... യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്