ആപ്പ്ജില്ല

കണ്ടെയ്‌നര്‍ ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു; പരിശോധനയില്‍ ബൈക്കില്‍ കഞ്ചാവ്! സഹയാത്രികൻ ഓടി രക്ഷപ്പെട്ടു

നിർത്തിയിട്ട ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. മലപ്പുറം കാക്കഞ്ചേരിയിലാണ് സംഭവം. ചെറുകാവ് സ്വദേശി സനൂപ് ആണ് മരിച്ചത്. 22 വയസായിരുന്നു.

Lipi 30 Oct 2020, 12:43 am
മലപ്പുറം: ദേശീയപാത കാക്കഞ്ചേരിയില്‍ നിർത്തിയിട്ട ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചെറുകാവ് ചെറാപ്പാടം കൊട്ടാരത്തില്‍ വിനോദിൻ്റെ മകന്‍ സനൂപ് (22) ആണ് മരിച്ചത്. കാക്കഞ്ചേരിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
Samayam Malayalam Malappuram Accident
മരിച്ച സനൂപ് (22)


Also Read: ഘോഷയാത്രയും ദഫ്മുട്ടും ഇല്ല; ഇത്തവണ നബിദിനാഘോഷം ഓണ്‍ലൈനില്‍

അതേസമയം ബൈക്കില്‍ നിന്ന് പിന്നീട് കഞ്ചാവ് കവര്‍ ലഭിച്ചു. ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ലെന്നും ഇയാളെ കിട്ടിയ ശേഷമേ കഞ്ചാവ് സംബന്ധിച്ച നിജസ്ഥിതി അറിയൂവെന്നും പോലീസ് പറഞ്ഞു. ബൈക്കിനു പിറകില്‍ ഇരുന്ന ആളാണ് ഓടി രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി കഞ്ചാവും ബൈക്കും കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്