ആപ്പ്ജില്ല

പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; വണ്ടൂരിൽ ഒരാള്‍ പിടിയിൽ

ചെറിയ ചെറിയ പാക്കറ്റുകൾ ആക്കിയാണ് ഇയാൾ ആവശ്യക്കാർക്ക് കഞ്ചാവ് വിതരണം ചെയ്യുന്നത്. അതേസമയം പ്രതിയായ സമീറിന് കഞ്ചാവ് എത്തിച്ചു നൽകുന്ന കാളികാവ് സ്വദേശിയായ ഒരാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഓഫീസർ എംഒ വിനോദ് പറഞ്ഞു.

| Edited by Samayam Desk | Lipi 18 Sept 2020, 2:08 am
മലപ്പുറം: വണ്ടൂരിൽ റോഡരുകിൽ പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ ഒരാൾ എക്സൈസ് പിടിയിൽ. പിടിയിലായത് വണ്ടൂർ ചെട്ടിയാറമ്മൽ കരിപ്പത്തൊടിക വീട്ടിൽ സെമിറിനെയാണ് എക്സൈസ് പിടികൂടിയത്. കാളികാവ് റേഞ്ച് എക്സൈസ് ഓഫീസർ എം ഓ വിനോദിന് ലഭിച്ച
Samayam Malayalam എക്സൈസ് അറസ്റ്റ് ചെയ്ത സമീര്‍

രഹസ്യവിവരത്തെത്തുടർന്ന് കാളികാവ് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

Also Read: തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ്; പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാദ്ധ്യത, പാറശ്ശാല കണ്ടെയ്ന്‍മെന്‍റ് സോണായിട്ട് 2 മാസം

തുടർന്ന് പ്രതിയുടെ വീട്ടിലും കടയിലും എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചെറിയ പാക്കറ്റുക്കളായ 230 ഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ചെറിയ ചെറിയ പാക്കറ്റുകൾ ആക്കിയാണ് ഇയാൾ ആവശ്യക്കാർക്ക് കഞ്ചാവ് വിതരണം ചെയ്യുന്നത്. അതേസമയം പ്രതിയായ സമീറിന് കഞ്ചാവ് എത്തിച്ചു നൽകുന്ന കാളികാവ് സ്വദേശിയായ ഒരാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഓഫീസർ എംഒ വിനോദ് പറഞ്ഞു.

Also Read: ചരിത്രമുറങ്ങുന്ന വീട്... അങ്ങനെ ഒരു വീടുണ്ട് തൃശ്ശൂർ ഗുരുവായൂരിൽ, വീട് തന്നെ മ്യൂസിയമാക്കിയ കൊച്ചന്തോണിയും

ഷമീറിൻറെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പന നടത്താനുള്ള ഇരുന്നൂറോളം ചെറിയ പ്ലാസ്റ്റിക് കവറുകളും എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി. അതോടൊപ്പം തന്നെ ആവശിക്കാർ പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തി മൊബൈൽ ഫോൺ വഴി വ്യത്യസ്ത തരത്തിലുള്ള കോഡുകൾ ഉപയോഗിച്ചാണ് കഞ്ചാവ് വില്പന നടത്തുന്നതെന്നും എക്സൈസ് ഓഫീസർ വിനോദ് പറഞ്ഞു.
വരുംദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയയെ തടയിടാൻ പരിശോധനകൾ ഊർജിതമാക്കാൻ ആണ് എക്സൈസ് വകുപ്പിൻറെ തീരുമാനം.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്