ആപ്പ്ജില്ല

യുവതിയെ ലോഡ്ജില്‍വെച്ച്‌ പീഡിപ്പിച്ച് ദൃശ്യം പ്രചരിപ്പിച്ച യുവാവ് പിടിയില്‍

യുവതിയെ ലോഡ്ജ് മുറിയില്‍ വെച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍ മലപ്പുറം സ്വദേശിയായ 24കാരനാണ് പിടിയിലായത്. യുവതിയുടെ പരാതിയിന്മേലാണ് നടപടി.

Samayam Malayalam 5 Jun 2021, 8:33 pm

ഹൈലൈറ്റ്:

  • യുവതിയെ ലോഡ്ജ് മുറിയില്‍ പീഡിപ്പിച്ച യുവാവ് പിടിയില്‍
  • ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ചു
  • കരിങ്കല്ലത്താണി സ്വദേശിയായ 24കാരനാണ് പിടിയിലായത്‌
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam handcuff
പ്രതീകാത്മക ചിത്രം

മലപ്പുറം: യുവതിയെ ലോഡ്ജില്‍ വെച്ച്‌ പീഡിപ്പിച്ച ശേഷം ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത 24കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍. യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് കുറ്റിപ്പുറത്തുള്ള ലോഡ്ജില്‍കൊണ്ടുപോയതെന്നാണ് പരാതി. തുടര്‍ന്ന് ഇവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പിന്നീട് തിരിച്ചു യുവതിയെ പറഞ്ഞയച്ചശേഷമാണ് അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പരാതി. യുവതിയടെ പരാതിപ്രകാരം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശിയായ 24വയസ്സുകാരനായ കവരന്‍കുണ്ടന്‍ ഹൗസില്‍ സുമീര്‍ ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്.

ചോലനായ്ക്കരില്‍ ഇതുവരെ വാക്‌സിനെടുത്തത് 6 പേര്‍ മാത്രം; രോഗം ബാധിച്ച ഒരാൾ മരണമടഞ്ഞു, വീഡിയോ കാണാം

യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അതേ സമയം കൊവിഡ്‌
വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനിടയില്‍ മലപ്പുറം എടപ്പാളിലെ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവും ഇന്നലെ പിടിയിലായിരുന്നു. കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് സിനാഫാണ് (32)ചങ്ങരംകുളം പോലീസിന്റെ പിടിയിലായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്