മലപ്പുറം: എടയൂര്‍ ഒടുങ്ങാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. എടയൂര്‍ വായനശാല സ്വദേശി രാഹുലാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സുഹൃത്തുക്കളോടെപ്പം കുളത്തില്‍ കുളിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തിൽ നിന്ന് പുറത്തെടുത്ത യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു. നീന്തലിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read : ശ്യാംജിത്തിനെ കുരുക്കാൻ രണ്ട് സാക്ഷികൾ; വിഷ്ണുപ്രിയ കേസിൽ പഴുതടച്ച നീക്കങ്ങളുമായി പോലീസ്; ഇന്ന് കസ്റ്റഡിയിൽ വാങ്ങും
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അടുത്തിടെ ജില്ലയിൽ മുങ്ങിമരണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് എടവണ്ണ ചാലിയാർ പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചത്.
Also Read : താമസിച്ചത് ദമ്പതികളെന്ന പേരിൽ; യുവാവിനെ കാണാനില്ല, അഡ്രസും വ്യാജം; കൊച്ചിയിൽ യുവതിയെ കൊന്ന കേസിൽ ദുരൂഹതകൾ