ആപ്പ്ജില്ല

കഞ്ചിക്കോട് 3 അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം തടഞ്ഞ് പ്രതിഷേധം, പോലീസിന് നേരെ കല്ലേറ്

ജാർഖണ്ഡ് സ്വദേശി ഹരി ഓം (26), കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. ഹരി ഓമിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി എന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Lipi 4 Aug 2020, 9:12 pm
പാലക്കാട്: കഞ്ചിക്കോട് ഐഐടി ക്യാമ്പസ് നിർമാണ പ്രവർത്തനത്തിനെത്തിയ കരാർ തൊഴിലാളികളിൽ മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ഐഐടി ക്യാമ്പസിന് സമീപത്തെ റെയിൽവേ ട്രാക്കിനു സമീപമാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ടുപേരുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ഒരാളുടെ മൃതദേഹം തടഞ്ഞുവെച്ച് സഹപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: വടക്കഞ്ചേരിയില്‍ മൂന്ന് വാര്‍ഡുകള്‍ ഹോട്ട് സ്‌പോട്ട്; സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്

സ്ഥലത്തെത്തിയ പോലീസിനെ ഇവര്‍ ആക്രമിച്ചു. മലമ്പുഴ, കസബ സ്റ്റേഷനുകളുടെ ജീപ്പും
കസബ ഇൻസ്‌പെകടറുടെ സ്വകാര്യ കാറും തകർന്നു. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടും അതിഥി തൊഴിലാളികളെ നിയന്ത്രിക്കാനായില്ല.

Also Read: പെരുമഴക്കാലം... പാലക്കാട്‌ പുഴകളും അണക്കെട്ടുകളും നിറയുന്നു, കണ്‍ട്രോള്‍ റൂം തുറന്നു

അതിഥി തൊഴിലാളികളെ നാട്ടുകാർ അടിച്ചു കൊന്നതാണെന്ന വാദമാണ് അവർ ഉയർത്തുന്നത്. ട്രെയിൻ തട്ടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് സ്വദേശി ഹരി ഓം (26), കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. ഹരി ഓമിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി എന്നാണ് ആരോപണം. സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയുടെ ആംബുലൻസും തകർന്നു. കല്ലേറിൽ പോലീസുകാർക്കും ഫയർഫോഴ്സുകാർക്കും പരുക്കുണ്ട്. ഒരു ഹോം ഗാർഡിനെ മര്‍ദ്ദിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Also Read: പാലക്കാട്ട് ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട്; മംഗലം ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്