ആപ്പ്ജില്ല

'ഹണിട്രാപ്പല്ല, സിദ്ദിഖിനെ കൊലപ്പെടുത്തുമ്പോൾ മുറിയിൽ ഉണ്ടായിരുന്നു'; ഷിബിലിയും ആഷിക്കും ചേർന്നാണ് എല്ലാം ചെയ്തതെന്ന് ഫർഹാന

കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി സിദ്ദിഖിൻ്റെ കൊലപാതകം ഹണിട്രാപ്പ് അല്ലെന്ന് പ്രതികളിലൊരാളായ ഫർഹാന. പാലക്കാട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം

Edited byജിബിൻ ജോർജ് | Samayam Malayalam 30 May 2023, 8:49 pm

ഹൈലൈറ്റ്:

  • കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി സിദ്ദിഖിൻ്റെ കൊലപാതകം.
  • സിദ്ദിഖിൻ്റെ കൊലപാതകം ഹണിട്രാപ്പ് അല്ലെന്ന് ഫർഹാന.
  • എല്ലാം ചെയ്തത് ഷിബിലിയും ആഷിക്കും ചേർന്നെന്ന് ഫർഹാന.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പാലക്കാട്: കോഴിക്കോട്ടെ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പല്ലെന്ന് പ്രതികളിലൊരാളായ ഫർഹാന. കൊലയിൽ തനിക്ക് പങ്കില്ല, താൻ ആരെയും കൊന്നിട്ടില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നത് മാത്രമാണ് താൻ ചെയ്ത തെറ്റ്. ഹണി ട്രാപ്പിലൂടെയല്ല സിദ്ദിഖിനെ വിളിച്ചു വരുത്തിയത്. എല്ലാം ചെയ്തത് ഷിബിലിയും ആഷിക്കും ചേർന്നായിരുന്നുവെന്നും ഫർഹാന പറഞ്ഞു.
24 വർഷം മുമ്പ് മുങ്ങി, ഒളിവിൽ കഴിഞ്ഞത് പൊറോട്ട മേക്കറായി; കേസ് എഴുതിത്തള്ളാൻ തീരുമാനിച്ചതിനു പിന്നാലെ പ്രതി അറസ്റ്റിൽ
പാലക്കാട് ചെർപ്പുളശേരി ചളവറയിലെ വീട്ടിൽ എത്തിച്ചപ്പോഴയിരുന്നു ഫർഹാന പ്രതികരണം നടത്തിയത്. കേസിലെ പ്രധാന പ്രതിയായ ഷിബിലിയെ ഫർഹാനയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. എന്നാൽ പോലീസ് ജീപ്പിൽ നിന്നും ഷിബിലിയെ പുറത്തിറക്കിയില്ല.

കൊലപാതക സമയത്ത് ഷിബിലിയും ഫർഹാനയും ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടിനു പുറകിൽ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി. മാതാവാണ് ഇത് കത്തിച്ചതെന്ന് പോലീസിന് മൊഴി നൽകി. കഴുകിയ ശേഷം ആയിരുന്നു വസ്ത്രങ്ങൾ കത്തിച്ചത്. വീടിനു പുറകിൽ നിന്നും കത്തിക്കരിഞ്ഞ വസ്ത്രങ്ങളും അവശിഷ്ടങ്ങളുടെ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചു.

സിദ്ദിഖ് കൊല്ലപ്പെട്ട ദിവസം സിദ്ദിഖിന്റെ അക്കൗണ്ടിൽ നിന്നും ഫർഹാനയുടെ മാതാവിൻറെ അക്കൗണ്ടിലേക്ക് 67,000 രൂപ അയച്ചിരുന്നു. ഈ തുകയിൽ നിന്ന് 65000ത്തോളം രൂപ മാതാവ് പിൻവലിച്ചതായി പോലീസിന് മൊഴി നൽകി.

അരിക്കൊമ്പൻ കേരളത്തിൻ്റെ സ്വത്ത്, സുരക്ഷ ഉറപ്പാക്കണം; ഹൈക്കോടതിയെ സമീപിച്ചു സാബു എം ജേക്കബ്
ഡിവൈഎസ്പി കെ എം സിജുവിന്റെയും അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ എം ജെ ജിജോയുടെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. മൂന്നു വാഹനങ്ങളിലായിരുന്നു പോലീസ് ഇവരെ തെളിവെടുപ്പ് സ്ഥലത്തെത്തിച്ചത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്