ആപ്പ്ജില്ല

സപ്ലൈകോ പാക്കിംഗ് കേന്ദ്രത്തിൽ എഐവൈഎഫ് നേതാവിന്‍റെ പിറന്നാളാഘോഷം.... ഇരുപതോളം പേർക്കെതിരെ കേസ്

എഐവൈഎഫ് ബ്രാഞ്ച് സെക്രട്ടറി മുസ്തഫ, സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേഷ് എന്നിവരടക്കമുള്ള സംഘത്തിന്‍റെ ആഘോഷ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സാമൂഹിക അകലം ലംഘിച്ച കുറ്റത്തിനാണ് നടപടി.

Samayam Malayalam 16 May 2020, 8:30 am
പാലക്കാട് : കൊവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്നവർക്ക് സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ കിറ്റ് പാക്കിംഗ് കേന്ദ്രത്തിൽ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രവർത്തകർ പിറന്നാളാഘോഷിച്ച സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്തു. സാമൂഹിക അകലം ലംഘിച്ച കുറ്റത്തിനാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ ധാന്യങ്ങൾ പാക്ക് ചെയ്യുന്ന കേന്ദ്രത്തിൽ വച്ച് എഐവൈഎഫ് നേതാവ് പ്രശോഭ് മണ്ണാർക്കാടിന്‍റെ പിറന്നാൾ ആഘോഷം സിപിഐ യുടെ പ്രവർത്തകർ ഉൾപ്പെടെ ആഘോഷിച്ചത്.
Samayam Malayalam AIYF leader celebrates birthday at Supplyco Packing Center


Also Read: അതിർത്തിയിലുടെ മനുഷ്യക്കടത്ത്; കണ്ണൂരില്‍ കെ സുധാകരനെയും അനുയായികളെയും രാഷ്ട്രീയ ക്വാറന്‍റീനിലാക്കാൻ സിപിഎം!

കേക്ക് മുറിച്ചത് കൂടാതെ വിതരണത്തിനായി കൊണ്ടുവന്ന ധാന്യപ്പൊടികളും ദേഹത്ത് വിതറിയായിരുന്നു ആഘോഷം.യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുമില്ല. എഐവൈഎഫ് ബ്രാഞ്ച് സെക്രട്ടറി മുസ്തഫ, സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേഷ് എന്നിവരടക്കമുള്ള സംഘത്തിന്‍റെ ആഘോഷ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് ആഘോഷത്തിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്