ആപ്പ്ജില്ല

ചില്ലറ പോയിട്ട് നോട്ടും വേണ്ട! കൊവിഡ് കാലത്തെ മറ്റൊരു മാറ്റം... പഴമ്പാലക്കോട്ടെ ഓട്ടോറിക്ഷകൾ ഡിജിറ്റലാണ്

ഭാരതീയ തപാല്‍ വകുപ്പിന്‍റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്കിലൂടെ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡിജിറ്റല്‍ ഓട്ടോസ്റ്റാന്‍ഡ് ഒരുങ്ങിയിരിക്കുന്നത്. ഏത് ബാങ്കിലെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും പണം കൈമാറുന്നതിന് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ഈ സംവിധാനത്തിലൂടെ കഴിയും.

| Edited by Samayam Desk | Lipi 2 Jan 2021, 8:12 pm
പാലക്കാട്: പഴമ്പാലക്കോട്ടെ ഓട്ടോറിക്ഷകളിൽ കയറുമ്പോൾ ചില്ലറ പ്രശ്നം പോയിട്ട് കറൻസി നോട്ടിൻ്റെ പ്രശ്നം പോലും ഉദിക്കുന്നില്ല. കാരണം ഇവിടെ ഓട്ടോക്കൂലി ഡിജിറ്റലാണ്. പഴമ്പാലക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാരാണ് ക്യു ആര്‍ കോഡ് സ്‌കാനിങ് വഴി ഓട്ടോക്കൂലിനല്‍കുന്ന സംവിധാനമൊരുക്കി പുതുവത്സരത്തില്‍ പുതിയൊരു തുടക്കമിട്ടത്. ഭാരതീയ തപാല്‍ വകുപ്പിന്‍റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ്സ് ബാങ്കിലൂടെ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡിജിറ്റല്‍ ഓട്ടോസ്റ്റാന്‍ഡ് ഒരുങ്ങിയിരിക്കുന്നത്.
Samayam Malayalam Digital Payment
പ്രതീകാത്മക ചിത്രം


Also Read: ഉല്പാദന തകര്‍ച്ചയിലും കര്‍ഷകര്‍ക്ക് പ്രതീക്ഷ; പൈങ്ങക്ക് മികച്ച വില, വയനാട്ടില്‍ അടക്ക വിളവെടുപ്പ് പുരോഗമിക്കുന്നു

ഏത് ബാങ്കിലെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും പണം കൈമാറുന്നതിന് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ഈ സംവിധാനത്തിലൂടെ കഴിയും. കൊവിഡ് മഹാമാരിയുടെ സമയത്ത് സമ്പര്‍ക്കരഹിതമായ ഇത്തരം പണമിടപാട് സുരക്ഷവര്‍ധിപ്പിക്കുമെന്നും ഇത്തരം സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും പാലക്കാട് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ( ഐ പി ബി.) സീനിയര്‍ മാനേജര്‍ കെ സി അജിത് പറഞ്ഞു. രാജ്യത്തുടനീളം സാങ്കേതിക പണമിടപാട് രംഗത്ത് ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം (എ ഇ പി എസ്) പോലുള്ള സംവിധാനങ്ങള്‍നടപ്പാക്കിയ തപാല്‍വകുപ്പിന് രാഷ്ട്രപതിയില്‍നിന്നുള്ള ഡിജിറ്റല്‍ ഇന്ത്യ ഗോള്‍ഡ് അവാര്‍ഡ് 2020 ലഭിച്ചതായി പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് സുധാകരന്‍ പറഞ്ഞു.

Also Read: വസന്തയ്ക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ എന്താണവകാശം? ബോബി ചെമ്മണ്ണൂര്‍ വാങ്ങിയതെങ്ങിനെ? ഉയരുന്നത് കുറേയേറെ ചോദ്യങ്ങള്‍...

ഐപി ബി സീനിയര്‍ മാനേജര്‍ കെ സി അജിത്, പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് സുധാകരന്‍ എന്നിവര്‍ ചേര്‍ന്ന് പഴമ്പാലക്കോട് ഓട്ടോസ്റ്റാന്‍ഡിനെ ഡിജിറ്റല്‍ ഓട്ടോസ്റ്റാന്‍ഡായി പ്രഖ്യാപിച്ചു. ക്യൂ ആര്‍ കോഡ് സംവിധാനം ആവശ്യമുള്ളവര്‍ക്ക് പോസ്റ്റ് ഓഫിസുകളില്‍ അപേക്ഷ നല്‍കാം. ഫോണ്‍: 0491-2545540

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്