ആപ്പ്ജില്ല

രാത്രി ഒമ്പതുമണി വരെ ഭര്‍ത്താവിന് കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം, കോള്‍ ചെയില്ല; മുദ്രപത്രത്തില്‍ ഒപ്പിട്ട് നവവധു

കരാര്‍ ഉടമ്പടിയിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കുമ്പോള്‍ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയില്ലെന്നും കരാറിലുണ്ട്.

Samayam Malayalam 10 Nov 2022, 1:15 pm
പാലക്കാട്: ഭര്‍ത്താവ് സുഹൃത്തുക്കളുമൊത്ത് ചെലവഴിക്കുന്ന സമയം ഫോണ്‍ വിളിച്ച് ശല്യം ചെയ്യില്ലെന്ന് നവവധു മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശനിയാഴ്ച വിവാഹിതയായ പാലക്കാട് കൊല്ലംങ്കോട് കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയാണ് ഭര്‍ത്താവ് കൊടുവായൂര്‍ മലയക്കോട് സ്വദേശി എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്ക് മുദ്രപത്രത്തിലൂടെ ഉറപ്പുനല്‍കിയത്.
Samayam Malayalam Marriage Stamp Paper


Also Read: ഉപതെരഞ്ഞെടുപ്പ്: തൃശൂര്‍ വടക്കാ‌ഞ്ചേരിയില്‍ യുഡിഎഫിന് അട്ടിമറി വിജയം

ശനിയാഴ്ചയാണ് കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെയും കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയുടെയും വിവാഹം നടന്നത്. സുഹൃത്തുക്കള്‍ നല്‍കിയ മുദ്രപത്രത്തിലാണ് നവവധു ഒപ്പിട്ടത്. സുഹൃത്തുക്കള്‍ വിവാഹസമ്മാനമായി 50 രൂപയുടെ മുദ്രപത്രത്തില്‍ കരാറെഴുതി ഒപ്പിട്ടു നല്‍കുകയായിരുന്നു.

പാലക്കാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: 2020 ല്‍ തേനീച്ച കുത്തേറ്റു, നഷ്ടമായത് 14കാരിയുടെ ജീവന്‍; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം

'കല്യാണം കഴിഞ്ഞാലും എന്റെ ഭര്‍ത്താവ് ആയ രഘു എസ് കെഡിആറിനെ രാത്രി 9 മണി വരെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ അനുവദിക്കുമെന്നും അതിനിടയില്‍ കോള്‍ ചെയ്ത് ബുദ്ധിമുട്ടിക്കില്ലെന്നും ഇതിനാല്‍ ഉറപ്പ് നല്‍കുന്നു. ഇത് സത്യം സത്യം സത്യം', കരാര്‍ ഉടമ്പടിയില്‍ കുറിച്ചതിങ്ങനെ.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കുമ്പോള്‍ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയില്ലെന്നും കരാറിലുണ്ട്. വൈറല്‍ മുദ്രപത്രം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള പഠനത്തിലാണ്.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്