ആപ്പ്ജില്ല

കാവശ്ശേരിയിൽ കൊവിഡ് ബാധിച്ച സ്ത്രീ മരിച്ചു; ആശങ്ക മാറാതെ കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത്

വെള്ളിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ മരിച്ചത്. ഉറവിടം അറിയാത്തതിനാൽ ഇവരുടെ സമ്പർക്കത്തിലുള്ള ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്. കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡായ ആനമാറിയിൽ ആശങ്ക ഒഴിയുന്നില്ല.

| Edited by Samayam Desk | Lipi 14 Aug 2020, 8:02 pm
പാലക്കാട്: കാവശ്ശേരി നെല്ലിയാംകുന്നം ശാന്തിനഗറിൽ മാധവന്‍റെ ഭാര്യ തങ്കമണി (67) കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ മരിച്ചു. ആഗസ്റ്റ് 11നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ശ്വാസം മുട്ടലും ഉള്ളതിനാൽ ശനിയാഴ്ച താലൂക്കാശുപത്രിയിൽ എത്തിയ ഇവരുടെ സ്രവം എടുത്തിരുന്നു. ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ മരിച്ചത്. ഉറവിടം അറിയാത്തതിനാൽ ഇവരുടെ സമ്പർക്കത്തിലുള്ള ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങളോടെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും. മക്കൾ: സുരേഷ്, അപ്പുക്കുട്ടൻ, സുശീല. മരുമക്കൾ: ഷീബ, രമ്യ, രാഘവൻ.
Samayam Malayalam Thangamani


Also Read: പോണ്‍ സൈറ്റിന് അടിമ... കൂട്ട ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം, സഹോദരിയെ കൊന്നതില്‍ മനസ്താപമില്ലാതെ ആല്‍ബിന്‍!

കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡായ ആനമാറിയിൽ ആശങ്ക ഒഴിയുന്നില്ല. മരിച്ച വയോധിക ഉൾപ്പടെ നാല് പേർക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്. വാർഡിലെ എടത്തിൽ കോളനി അംഗൻവാടിയിൽ 97 പേർക്ക് നടത്തിയ ആന്‍റിജൻ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഇവിടെ 200 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

Also Read: വയനാട്ടിൽ ആയുധങ്ങളുമായി നാലംഗ സംഘം പിടിയിൽ; വലയിലായത് നിരവധി കേസുകളിലെ പ്രതികൾ

പത്താം തിയതി കൊവിഡ് സ്ഥിരീകരിച്ച ആനമാറി നൊച്ചിപ്പറമ്പിലെ ഗർഭിണി (23) ,നെല്ലിയാംകുന്നം എടത്തിൽ കോളനിയിലെ പുരുഷൻ (57) എന്നിവരും ആലത്തൂരിലെ വാനൂർ സ്വദേശിയായ യുവതി (19) ഇവർ ആന മാറിയിലെ ബന്ധുവീട്ടിൽ ആറാം തിയതി വരെ കഴിഞ്ഞിരുന്നു. ഇവരുടെയെല്ലാം പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരായ 200 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കാവശ്ശേരി പഞ്ചായത്തിലെ 10,13 വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്