ആപ്പ്ജില്ല

സ്‌കൂളുകൾ അടഞ്ഞു തന്നെ, ഓഫീസുകളില്ല... കൊവിഡിൽ പൂ വിപണി വാടി

ആഘോഷങ്ങൾക്ക് നിയന്ത്രണവും പൂക്കടകളിൽ കൊവിഡ് മാനദണ്ഡവും പാലിക്കേണ്ടതിനാൽ വിപണിയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പൂക്കൾ വാങ്ങാനും ജനങ്ങൾ മടിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത

Lipi 29 Aug 2020, 8:15 am
പാലക്കാട്: കൊവിഡ് വ്യാപനത്തിനിടയില്‍ ഓണത്തിന് സജീവമാകേണ്ട പൂ വിപണി വാടി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രളയം വില്ലനായപ്പോള്‍ ഇത്തവണ കൊവിഡ് മഹാമാരിയാണ് പുഷ്പ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്. സാധാരണ അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും ലക്ഷങ്ങളുടെ പൂവ് വില്‍പനയാണ് നടക്കാറുള്ളത്. എന്നാല്‍ ഇക്കുറി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതും ഓഫീസുകളിലടക്കം ആഘോഷങ്ങള്‍ കുറച്ചതും വിപണിയെ പ്രതികൂലമായി ബാധിച്ചതായി പൂവ് കച്ചവടക്കാര്‍ പറയുന്നു.
Samayam Malayalam പൂ വിപണിയിൽ ഇടിവ്
പൂ വിപണിയിൽ ഇടിവ്


Also Read: കിഴക്കഞ്ചേരിയിൽ ഓണം വില്‍പ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 104 കുപ്പി വിദേശ മദ്യം പിടികൂടി

ഓറഞ്ച് ചെണ്ടുമല്ലി കിലോ ഗ്രാമിന് 70 രൂപയാണ് വില. മഞ്ഞ ചെണ്ടുമല്ലി 70, വാടാമുല്ല80, പിങ്ക് അരളി 120, ചുവപ്പ് അരളി 150, വെള്ള അരളി 150, മഞ്ഞ ജമന്തി180, വെള്ള ജമന്തി 180, ചില്ലി റോസ്200, മുല്ലപ്പൂ 750, തുളസി70, കദംബം 150 എന്നിങ്ങനെയാണ് വില. ഓണം അടുക്കുന്നതോടെ കൂടുതല്‍ ആളുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിലയില്‍ ചെറിയ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.

Also Read: ഭയന്ന് നിന്ന ദേശാടനപക്ഷികൾക്ക് രക്ഷകരായി ഒരു കൂട്ടം പരിസ്ഥിപ്രവർത്തകർ

പൂക്കടകളില്‍ തിരക്ക് വളരെ കുറവാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വില്‍പന. തിരക്ക്, സാമൂഹിക അകലം പാലിക്കല്‍ എന്നിവ പരിശോധിക്കാന്‍ പോലീസ് നിരീക്ഷണമുണ്ട്. ദിണ്ടിഗല്‍, ഹൊസൂര്‍, സേലം തുടങ്ങിയവിടങ്ങളില്‍ നിന്നാണ് ഓണത്തിന് പൂക്കളെത്തുന്നത്. ഇത്തവണ ഏപ്രില്‍ മുതല്‍ തന്നെ പൂക്കള്‍ എത്തി തുടങ്ങിയിരുന്നതായി പാലക്കാട്ടെ പൂ കച്ചവടക്കാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഓണാഘോഷം കുറവായിരുന്നെങ്കിലും ധാരാളം വിവാഹങ്ങള്‍ ഉണ്ടായിരുന്നു. വേദി അലങ്കരിക്കാനും പൂമാലകള്‍ക്കും മറ്റുമായി കച്ചവടം നടന്നു. എന്നാല്‍ ഇത്തവണ അതും കുറഞ്ഞതാണ് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്