ആപ്പ്ജില്ല

അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഗോവിന്ദാപുരം ചെക്‌പോസ്റ്റ് തുറന്നു കൊടുക്കും

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയനന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് ചെക്പോസ്റ്റ് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. പാസില്ലാതെ ഇന്ന് മുതൽ ചെക്ക്പോസ്റ്റ് വഴി കേരളത്തിലെത്താം

Lipi 4 Sept 2020, 5:02 pm
പാലക്കാട്: പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് അന്തര്‍സംസ്ഥാന യാത്രക്കായി ഗോവിന്ദാപുരം ചെക്‌പോസ്റ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള അന്തര്‍സംസ്ഥാന യാത്രകളുടെയും ചരക്കുവാഹനങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഗോവിന്ദാപുരം ചെക്‌പോസ്റ്റ് തുറക്കാനുള്ള തീരുമാനം.
Samayam Malayalam checkpost
ഗോവിന്ദാപുരം ചെക്‌പോസ്റ്റ് തുറക്കും


Also Read: നെച്ചിക്കോട് ഹരിജന്‍ കോളനിയിലെത്താന്‍ പെടാപ്പാട്; നടന്നു പോകാനെങ്കിലും റോഡ് വേണം, ലോൺ നിഷേധിക്കുന്നുവെന്നും പരാതി

വെള്ളിയാഴ്ച മുതല്‍ പാസില്ലാതെ ഗോവിന്ദാപുരം ചെക്‌പോസ്റ്റ് വഴി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്താം. അതേസമയം, അതിര്‍ത്തികടന്ന് ജില്ലയില്‍ പ്രവേശിക്കുന്ന ഓരോ വ്യക്തിയും കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലാതെ വരുന്നവരെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമേ ജില്ലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ.

Also Read: ഓണം വരുമാനം ഇടിഞ്ഞു; കെഎസ്ആര്‍ടിസി കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസിന് ഒരുങ്ങുന്നു

സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പോലീസിനാണ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ ചെക്‌പോസ്റ്റില്‍ നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എത്തുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ക്വാറന്റൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്