അഗളി: മണ്ണിടിഞ്ഞു വീണ് അതിത്തൊഴിലാളി മരിച്ചു. കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജാർഖണ്ഡ് സ്വദേശി സുധാമ്മ മഹ്ട്ടോ എന്ന 23കാരനാണ് അപടകത്തിൽ മരിച്ചത്. അഗളി ജെല്ലിക്കാപ്പറക്കടുത്ത് സ്വാകാര്യ വ്യക്തിയുടെ കിണറ്റിൽ റിങ് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുധാമ്മ ഉള്ളിലെ മണ്ണും ചെളിയും നീക്കുന്നതിനിടെ കൂടുതൽ മണ്ണും വലിയ പാറയും ഇടിഞ്ഞുവീണ് അപകടം ഉണ്ടാകുകയായിരുന്നു.
പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സുധാമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ല. മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാസേനക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൈകുന്നേരത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.