ആപ്പ്ജില്ല

മൃതദേഹം മാറിയ സംഭവം: 6 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; ഒരാൾക്ക് സസ്പെൻഷൻ

കഴിഞ്ഞദിവസം മരണശേഷം കൊവിഡ് സ്ഥിരീകരിച്ച വയോധികയുടെയും മറ്റൊരു യുവതിയുടെയും മൃതദേഹങ്ങൾ മാറി നൽകിയത് വലിയ വിവാദമായിരുന്നു. വിഷയത്തിൽ ജില്ലാ കളക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടിയിരുന്നു.

Lipi 20 Sept 2020, 9:20 am
പാലക്കാട്: കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹത്തിന് പകരം ആദിവാസിയുവതിയുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ഏഴ് ജീവനക്കാർക്കെതിരെ നടപടി. ആറ് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു, അറ്റൻഡർ ഗ്രേഡ് രണ്ട് തസ്തികയിലെ സ്ഥിരം ജീവനക്കാരനെ സസ്പെൻഡു ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നിർദ്ദേശപ്രകാരമാണ് നടപടി.
Samayam Malayalam death
മൃതദേഹം മാറിയ വിഷയത്തിൽ നടപടി


Also Read: പോത്തു കച്ചവടത്തിൻ്റെ മറവിൽ കഞ്ചാവ് കടത്ത്; ഒരാൾ കൂടി പിടിയിൽ

ജില്ലാ ആരോഗ്യ വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് തുടർന്നും നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു. മൂത്താന്തറയിൽ മരിച്ച ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടെ (79) മൃതദേഹത്തിന് പകരം അഗളി ധോണിഗുണ്ട് സ്വദേശി ബൈജുവിന്റെ ഭാര്യ വള്ളി(39)യുടെ മൃതദേഹമാണ് മാറി നൽകിയത്. സംഭവത്തിൽ കളക്ടർ കഴിഞ്ഞദിവസം ഡി.എം.ഒയോട് റിപ്പോർട്ട് തേടിയിരുന്നു.

Also Read: കൊവിഡ് രോഗിയുടേതിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം നൽകിയ സംഭവം; വീഴ്ചപറ്റിയതായി ആരോഗ്യ വകുപ്പ്

ആരോഗ്യ വകപ്പിനും സമർപ്പിച്ച ഈ റിപ്പോർട്ടിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ പോയ ആദിവാസി യുവതിയുടെ കുടുംബത്തിന് സഹായം നൽകുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. ജാനകി അമ്മയ്ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം പൂർണമായി മൂടിയ നിലയിലായിരുന്നു ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വള്ളിയുടെ മൃതദേഹം ജാനകിയമ്മയുടെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയതായി അറിഞ്ഞത്.


പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്