ആപ്പ്ജില്ല

നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടല്‍; റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു

ഇരുപത് മീറ്ററോളം ദൂരത്ത് പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ടുണ്ട്. അരക്കിലോ മീറ്റര്‍ ദൂരത്തില്‍ മണ്ണും ചെളിയും കല്ലുകളും പാതയോരത്ത് കിടക്കുന്നുണ്ട്. നെന്മാറ എംഎല്‍എ കെ ബാബു, ചിറ്റൂര്‍ തഹസില്‍ദാറും സംഘവും സ്ഥലം സന്ദര്‍ശിച്ചു.

| Edited by Samayam Desk | Lipi 7 Aug 2020, 7:27 pm
പാലക്കാട്: നെന്മാറ-നെല്ലിയാമ്പതി റോഡില്‍ മരപ്പാലത്ത് ഉരുള്‍പൊട്ടി. മണ്ണും ചെളിയും മരക്കഷണങ്ങും പാറക്കഷണങ്ങളും മലവെള്ളത്തോടൊപ്പം റോഡിലേക്ക് ഒലിച്ചിറങ്ങി ഗതാഗതം തടസപ്പെട്ടു. നെല്ലിയാമ്പതിയില്‍ പരിശോധനക്കു പോയ നെന്മാറ ഡിഎഫ്ഒയു സംഘവും വഴിയില്‍ കുടുങ്ങി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലത്തൂര്‍ അഗ്‌നിരക്ഷാ സേനയും നെല്ലിയാമ്പതി, നെന്മാറ എന്നിവിടങ്ങളില്‍ നിന്ന് മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ച് ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുംവിധം സൗകര്യമൊരുക്കി.
Samayam Malayalam Landslide in Nelliyampathi


Also Read: സിപിഎം സംസ്ഥാനസമിതിയോഗം നാളെ; ആദ്യവെടിപൊട്ടിക്കുമോ? എല്ലാ കണ്ണുകളും പി ജയരാജനിലേക്ക്!

ഇരുപത് മീറ്ററോളം ദൂരത്ത് പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ടുണ്ട്. അരക്കിലോ മീറ്റര്‍ ദൂരത്തില്‍ മണ്ണും ചെളിയും കല്ലുകളും പാതയോരത്ത് കിടക്കുന്നുണ്ട്. നെന്മാറ എംഎല്‍എ കെ ബാബു, ചിറ്റൂര്‍ തഹസില്‍ദാറും സംഘവും സ്ഥലം സന്ദര്‍ശിച്ചു. ശക്തമായ മഴയില്‍ നെല്ലിയാമ്പതി പാടഗിരി നൂറടിപ്പുഴയില്‍ വെള്ളം ഉയര്‍ന്ന് സമീപ വീടുകളില്‍ വെള്ളം കയറി. രാത്രി മഴ കുറഞ്ഞതോടെ വെള്ളം അപകട നിലയില്‍ നിന്ന് താഴ്ന്നു. കാരപ്പാറ പുഴയിലേക്ക് ഒഴുകുന്ന നൂറടിപ്പുഴയില്‍ പാലത്തിനു സമീപം മരംപുഴയിലേക്ക് വീണ് മാലിന്യങ്ങളും പാഴ് വസ്തുക്കളം അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് പുഴയില്‍ വെള്ളം ഉയരാന്‍ കാരണം.

Also Read: കൈക്കോട്ടും കണ്ടിട്ടുണ്ട്... കൈയില്‍ തഴമ്പുമുണ്ട്... ഒരു 'വടക്കന്‍ സെല്‍ഫിയല്ല' കണ്ണൂരിലെ ഈ യുവാക്കള്‍!!

ചിറ്റൂര്‍ തഹസില്‍ദാരും സംഘവും പാടഗിരി സന്ദര്‍ശിച്ചു. വെള്ളം വീടുകളിലേക്ക് വീണ്ടും കയറുകയാണെങ്കില്‍ മാറ്റി പാര്‍പ്പിക്കാന്‍ വില്ലേജ് അധികൃതരെ ചുമതലപ്പെടുത്തി.മൂന്ന് ദിവസമായി തടസ്സപ്പെട്ട നെല്ലിയാമ്പതിയിലെ വൈദ്യുതി വിതരണം ഉച്ചയോടെ പുന:സ്ഥാപിച്ചു. ഉരുള്‍പൊട്ടലും മഴയും നൂറടിപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചതും കണക്കിലെടുത്ത് നെല്ലിയാമ്പതിയിലേക്ക് തദ്ദേശീയരല്ലാത്തവര്‍ക്ക് സഞ്ചാര വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്ഷന്‍ നെല്ലിയാമ്പതി മരപ്പാലത്തിനടുത്ത് ഉരുള്‍പ്പെട്ടി പാതയിലേക്ക് എത്തിയ കല്ലും മണ്ണും മരക്കഷണങ്ങളും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്