ആപ്പ്ജില്ല

ഒലവക്കോട് ധോണിയില്‍ വീണ്ടും പുലിയിറങ്ങി

കഴിഞ്ഞ രണ്ടുമാസത്തിനിനെ ധോണി മേഖലയില്‍ പത്തിലേറെ തവണയാണ് പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്. വനം വകുപ്പ് പലയിടങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടും പുലിയെ കെണിയിലാക്കാനായില്ല

Lipi 17 Mar 2022, 11:30 pm

ഹൈലൈറ്റ്:

  • വീടിന് പിറകിലെ മരത്തിലിരുന്ന കോഴിയെ പിടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു കിട്ടിയിട്ടുണ്ട്.
  • കഴിഞ്ഞാഴ്ചയും ഇവിടെ നിന്നും പുലി കോഴിയെ പിടികൂടിയിരുന്നു.
  • വനം വകുപ്പ് പലയിടങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടും പുലിയെ കെണിയിലാക്കാനായില്ല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പാലക്കാട്(Palakkad): ഒലവക്കോട് ധോണിയില്‍ വീണ്ടും പുലിയിറങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച പുലിയിറങ്ങിയ മൂലപ്പാടം വെട്ടം തടത്തില്‍ ടിജി മാണിയുടെ വീട്ടിലാണ് പുലര്‍ച്ചെ രണ്ടേമുക്കാലോടെ പുലി വീണ്ടുമെത്തിത്. വീടിന് പിറകിലെ മരത്തിലിരുന്ന കോഴിയെ പിടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു കിട്ടിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയും ഇവിടെ നിന്നും പുലി കോഴിയെ പിടികൂടിയിരുന്നു.
Also Read: ശൈലജയോ ഇ പിയോ ശ്രീമതിയോ ഇക്കുറി പാർട്ടി പിബിയിലേക്ക് എൻട്രി ആർക്ക്?

കഴിഞ്ഞ രണ്ടുമാസത്തിനിനെ ധോണി മേഖലയില്‍ പത്തിലേറെ തവണയാണ് പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്. വനം വകുപ്പ് പലയിടങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടും പുലിയെ കെണിയിലാക്കാനായില്ല. രാവിലെ വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കോഴിയുടെ തൂവലുകൾ ചിതറിക്കിടക്കുന്നത് കണ്ടാണ് നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചത്. ബക്കറ്റുകൾ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പുലി വീണ്ടും എത്തിയതാണെന്ന സംശയമുയർന്നിരുന്നു. പ്രദേശത്ത് പുലർച്ചെ ജോലിയ്ക്ക് പോവുന്നവരും ടാപ്പിങ്ങ് തൊഴിലാളികളുമെല്ലാം ഏറെ ആശങ്കയിലാണ്.

Also Read: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും അനാസ്ഥ, സംസ്കരിച്ച മൃതദേഹം മാറി, സംഭവിച്ചത് വന്‍ വീഴ്ച!

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീണ്ടും പരിശോധന നടത്തി. നേരത്തേ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കയറാതിരുന്നത് ആശങ്ക കൂട്ടുകയാണ്. ജീവന് ഭീഷണിയുണ്ടെന്നും പുലി ജനവാസ മേഖലയിലെത്തുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ആടുകളും വളർത്തുനായ്ക്കളും കോഴികളും പുലിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പ്രദേശത്ത് തെരുവു പട്ടികളുടെ എണ്ണവും കുറഞ്ഞതായി നാട്ടുകാർ പറയുന്നു.

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC: Leopard Olavakkode, Leopard found in Olavakkode, Leopard Palakkad, Palakkad News, Palakkad, Leopard spotted at Olavakkode

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്