ആപ്പ്ജില്ല

2 വര്‍ഷത്തോളം ബാലികയെ നിരന്തരം പീഡിപ്പിച്ചു; പുറത്തറിഞ്ഞപ്പോള്‍ ഒളിവില്‍ പോകാന്‍ ശ്രമം, കൊഴിഞ്ഞാമ്പാറയിൽ മധ്യവയസ്കൻ അറസ്റ്റിൽ

പോക് സോ വകുപ്പുകൾ ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ മുഹമ്മദ് റാഫി ഒളിവിൽപ്പോയി. തമിഴ് നാട്ടിലക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

| Edited by Samayam Desk | Lipi 22 Oct 2020, 8:51 pm
പാലക്കാട്: ചിറ്റൂർ കൊഴിഞ്ഞാമ്പാറയിൽ പെണ്‍കുട്ടിയെ രണ്ടു വർഷത്തോളമായി ലൈംഗിക പീഢനത്തിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്കനെ പോലിസ് അറസ്റ്റ് ചെയ്തു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി സ്വദേശി മുഹമ്മദ് റാഫി(42)യാണ് അറസ്റ്റിലായിത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് മുഹമ്മദ് റാഫി. പതിനെട്ടുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. പതിനാറു വയസ്സു മുതൽ പീഢനത്തിനിരയായിരുന്നതായാണ് പരാതി.
Samayam Malayalam Muhammed Rafi
മുഹമ്മദ് റാഫി


Also Read: കാലുമാറി വരുന്നവര്‍ക്ക് കസേര നല്‍കാന്‍ മുന്നണികള്‍? ഷുവര്‍ സീറ്റ് ഇല്ലാത്തത് ബിജെപിക്ക് കനത്ത തിരിച്ചടി, വിമത ശല്ല്യം ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും

പോക് സോ വകുപ്പുകൾ ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ മുഹമ്മദ് റാഫി ഒളിവിൽപ്പോയി. തമിഴ് നാട്ടിലക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇരയായ പെൺകുട്ടിയുടെ അയൽവാസിയും വീട്ടിലെ നിത്യ സന്ദർശകനുമായിരുന്നു മുഹമ്മദ് റാഫി. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ആളൊഴിഞ്ഞ നേരങ്ങളിലെത്തി പീഢനം തുടർന്നത്. പോലിസില്‍ പരാതിപ്പെടാതിരിക്കാൻ വിവാഹ വാഗ്ദാനം നൽകി രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്