Please enable javascript.Nenmara Vela Bus Journey,Palakkad: വേല കണ്ടുമടങ്ങാന്‍ ബസിൻ്റെ മണ്ടക്ക് കയറി; 'പണി'യുമായി മോട്ടോര്‍ വാഹന വകുപ്പ്! വീഡിയോ കാണാം - motor vehicle department to take action against staff over passenger travels on above the bus after nenmara vela - Samayam Malayalam

Palakkad: വേല കണ്ടുമടങ്ങാന്‍ ബസിൻ്റെ മണ്ടക്ക് കയറി; 'പണി'യുമായി മോട്ടോര്‍ വാഹന വകുപ്പ്! വീഡിയോ കാണാം

guest Ramesh-N | Lipi 7 Apr 2022, 2:28 pm
Subscribe

പാലക്കാട് നെന്മാറ വേലയ്ക്കു ശേഷം യാത്രക്കാരെ ബസിൻ്റെ മുകളിൽ കയറ്റി യാത്ര നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നു. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് നടപടി.

ഹൈലൈറ്റ്:

  • ബസിൻ്റെ മുകളിൽ യാത്രക്കാരെ കയറ്റിയ സംഭവത്തിൽ നടപടി.
  • ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരെയാകും ആദ്യഘട്ട നടപടി.
  • നെന്മാറ-വല്ലങ്ങി വേലയ്ക്കു ശേഷമാണ് സംഭവം.
പാലക്കാട് (Palakkad): കൊവിഡ് പ്രതിസന്ധികള്‍ക്കുശേഷം നിയന്ത്രണങ്ങളില്ലാതെ നടന്ന നെന്മാറ-വല്ലങ്ങി വേലയുടെ ആവേശം നെഞ്ചേറ്റിയശേഷം വീട്ടിലേക്ക് മടങ്ങാന്‍ ബസിന്റെ മുകളിലും കയറിപ്പറ്റിയവരുടെയും അവര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കണ്ടക്ടറുടെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിറകേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ രംഗത്തെത്തി. ബസില്‍ മുകളിലിരുന്നുള്ള യാത്ര നിയമവിരുദ്ധമായതിനാല്‍ അത്തരത്തില്‍ സര്‍വീസ് നടത്തിയ ബസുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. നിലവില്‍ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ച രണ്ടു ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമെതിരെയാവും ആദ്യഘട്ട നടപടിയെന്നാണ് സൂചന.
ഞായറാഴ്ച നടന്ന നെന്മാറ വല്ലങ്ങി വേലയുടെ പ്രധാനഭാഗമായ വെടിക്കെട്ട് കണ്ടതിനുശേഷം മടങ്ങുന്നതിനിടെയാണ് യാത്രക്കാര്‍ ബസിനകത്ത് നില്‍ക്കാന്‍ പോലും ഇടമില്ലാത്തതിനാല്‍ ബസിന് മുകളിലും കയറിപ്പറ്റിയത്. ഇവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനായി കണ്ടക്ടറും മുകളില്‍ കയറുകയായിരുന്നു. ഓടിതുടങ്ങുന്ന ബസിന് മുകളില്‍ നിന്നും സാഹസികമായി ടിക്കറ്റ് നല്‍കുന്ന കണ്ടക്ടറും ബസിന് മുകളിലെ യാത്രക്കാരും കൗതുക കാഴ്ചയായി തോന്നിയ ആരോ അത് മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. ഇത് വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഇടപെടല്‍.

Palakkad: പുഴയിൽ യുവതിയുടെ ജഡം; കൈപ്പത്തി തെരുവ് നായ്ക്കൾ കടിച്ചു മുറിച്ചതോ?

അപകടകരമായ രീതിയില്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയത് ഗുരുതരമായ വീഴ്ച്ചയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിലയിരുത്തി. അതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ച രണ്ട് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനാണ് തീരുമാനമെന്ന് അറിയുന്നു. അതോടൊപ്പം ഇരുബസുകളിലെയും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സും റദ്ദാക്കിയേക്കും. എന്നാല്‍ വേലപറമ്പില്‍ നിന്നും അന്നേദിവസം സര്‍വീസ് നടത്തിയ പതിനാറോളം ബസുകളിലും സമാന രീതിയിലാണ് യാത്രക്കാര്‍ കയറിപ്പറ്റിയതെന്ന് പറയുന്നുണ്ട്.

വാടാ...പോടാ... വിളികളുമായി പാലക്കാട് നഗരസഭ കൗണ്‍സില്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി, വീഡിയോ കാണാം

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. തെളിവുകള്‍ ശേഖരിക്കുന്ന മുറയ്ക്ക് അവയ്‌ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പറയുന്നത്. നെന്മാറ വല്ലങ്ങി വേലയ്ക്ക് ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആന എഴുന്നള്ളിപ്പും വെടിക്കെട്ടും കാണാന്‍ അന്യജില്ലകളില്‍ നിന്നുപോലും വന്‍തോതില്‍ ജനങ്ങളെത്തി. വേലയുമായി ബന്ധപ്പെട്ട വാഹനത്തിരക്കുമൂലം കുതിരാന്‍ തുരങ്കത്തിലും ഗതാഗത കുരുക്കുണ്ടായതായി പറയുന്നു.

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Palakkad News, Nenmara Vela 2022, Nenmara Vela Bus Journey
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ