ആപ്പ്ജില്ല

വനത്തിൽ വിറക് ശേഖരിക്കാന്‍ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം അട്ടപ്പാടിയിൽ

പാലക്കാട്ടെ അട്ടപ്പാടിയിൽ വനത്തിൽ വിറക് ശേഖരിക്കാന്‍ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വീട്ടിക്കുണ്ട് സ്വദേശി മൊട്ടയന്‍ ആണ് കൊല്ലപ്പെട്ടത്. 70 വയസായിരുന്നു.

Lipi 15 Sept 2020, 8:24 pm
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. വീട്ടിക്കുണ്ട് സ്വദേശി മൊട്ടയന്‍ (70) ആണ് മരിച്ചത്. ഷോളയൂര്‍ വീട്ടിക്കുണ്ട് ഭാഗത്ത് ഒറ്റയാനാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനത്തിൽ വിറകു ശേഖരിക്കാന്‍ പോയ ഇവര്‍ ഒറ്റയാൻ്റെ മുന്നില്‍ പെടുകയായിരുന്നു. കാട്ടാന മൊട്ടയനുനേരെ നേരെ പാഞ്ഞു വരുന്നത് കണ്ട പ്രദേശവാസികള്‍ ബഹളം വെച്ച് അപകടസൂചന നല്‍കിയെങ്കിലും കേള്‍വിക്കുറവുള്ളതിനാല്‍ ഫലമുണ്ടായില്ല.
Samayam Malayalam Attappady Elephant Attack Death
മരിച്ച മൊട്ടയന്‍


Also Read: മുണ്ടൂരില്‍ കൊള്ളസംഘം! കടയടച്ച് ഇറങ്ങിയ ദമ്പതികൾക്കുനേരെ കുരുമുളക് സ്‌പ്രേ ആക്രമണം; മാലയും ബാഗും തട്ടിപ്പറിച്ചു

ഉച്ചയ്ക്ക് ഒന്നരയ്ക്ക് മൊട്ടയനെ കൊലപ്പെടുത്തിയ ശേഷം ഒറ്റയാന്‍ മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ച് ആനയെ തുരത്തിയ ശേഷമാണ് മൃതദേഹം വീണ്ടെടുത്തത്. കഴിഞ്ഞ മാസത്തില്‍ ഇതിനടുത്തുള്ള ബോഡിച്ചാളയില്‍ കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. മൊട്ടയന്റെ മക്കള്‍: വീരന്‍, മരുതി.

Also Read: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മോഷണം; പാലക്കാട് പ്രതി പിടിയില്‍

Also Read: കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്‍റെ മൃതദേഹവും കിട്ടി


പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്