ആപ്പ്ജില്ല

ഈ വീട് നിര്‍മിക്കാന്‍ കല്ലും മണ്ണും വേണ്ട.... കാണാം മുഹമ്മദ്‌ ഷാഫിയുടെ കരവിരുത്‌

കൊവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെയാണ് കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ ഷാഫിക്ക് സമയം ലഭിച്ചത്. കാണുന്ന വീടുകള്‍ സൂഷ്മമായി നിരീക്ഷിച്ചാണ് ഇവയുടെ മാതൃക തീര്‍ക്കുന്നത്.

| Edited by Samayam Desk | Lipi 30 Oct 2020, 2:37 am


പാലക്കാട്: കടലാസുപെട്ടികളും വര്‍ണക്കടലാസും പെന്‍സിലും കിട്ടിയാല്‍ അത്ഭുതം കാണിച്ചുതരും ഈ മിടുക്കന്‍. മണ്ണാര്‍ക്കാട് പറശ്ശീരി സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ഒഴിവുസമയങ്ങളില്‍ കൗതുകക്കാഴ്ചകളൊരുക്കുന്നത്. വാഴയില്‍ ഉമ്മറിന്റെയും റംലയുടെയും മകനാണ് മുഹമ്മദ് ഷാഫി.

Also Read: നിളാ തീരത്ത് പുതിയ വിരുന്നുകാരന്‍; കൗതുകത്തില്‍ പക്ഷിപ്രേമികള്‍! ക്യാമറയിലാക്കിയത് ഈ തൃത്താല സ്വദേശി

കൊവിഡ്‌ കാലത്ത് പഠനവും ക്ലാസും ഓണ്‍ലൈനായപ്പോള്‍ ഷാഫിയ്ക്ക് ആവശ്യത്തിലേറെ സമയം കിട്ടി. കളിപ്പാട്ടമുണ്ടാക്കാനായി വിമാനം നിര്‍മിച്ചായിരുന്നു തുടക്കം. ഒരു കൗതുകത്തിന് മദ്രസയിലെ അധ്യാപകന്റെ വീട് നിര്‍മിച്ച് സമ്മാനമായി നല്‍കി. കഴിവ് തിരിച്ചറിഞ്ഞ ഉസ്താദുമാരായ അബ്ദുല്‍ വാഹിദ് ഫൈസിയും മുസ്തഫ കക്കുപ്പടിയും പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചു. ഈ ചെറുപ്രായത്തില്‍ മതപ്രഭാഷണം നടത്തിയും മുഹമ്മദ് ഷാഫി ശ്രദ്ധ നേടിയിരുന്നു.

Also Read: ആലത്തൂരുകാര്‍ക്ക് സന്തോഷ വാര്‍ത്ത; വരുന്നത് 3 പുതിയ പാലങ്ങള്‍

ഒരാഴ്ചയോളം സമയമെടുത്താണ് ഓരോ വീടുകളുടെയും മാതൃകതീര്‍ക്കുന്നത്. 25 മുതല്‍ 50 ഇഞ്ച് വരെ വലിപ്പത്തിലാണ് വീടുകളൊരുക്കുന്നത്. പൂന്തോട്ടവും കിണറും മട്ടുപ്പാവും വാട്ടര്‍ ടാങ്കും തുടങ്ങി വീടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് മാതൃകകളുണ്ടാക്കുന്നത്. സ്വന്തം വീടുകള്‍ ഷാഫിയുടെ കരവിരുതില്‍ തെളിയുന്നത് കാണാന്‍ നിരവധിപേരാണ് ഇപ്പോള്‍ പറശ്ശീരിയിലെ വാഴയിലെ വീട്ടിലെത്തുന്നത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം മുഹമ്മദ് ഷാഷി ഇപ്പോള്‍ മണലടി ജുമാമസ്ജില്‍ മത പഠനം നടത്തുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്